Type Here to Get Search Results !

Bottom Ad

ലഗേജുകള്‍ എത്തിയില്ല: പെരുന്നാളിന് നാട്ടിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍


കാസര്‍കോട്‌ (www.evisionnews.in): ഗള്‍ഫില്‍ നിന്ന് മംഗലാപുരം എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ യാത്രക്കാര്‍ക്ക് ലഗേജുകള്‍ എത്താതായതോടെ നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളില്‍ മംഗലാപുരത്തെത്തിയ യാത്രക്കാര്‍ക്കാണ് തങ്ങളുടെ വിലപ്പെട്ട ലഗേജുകള്‍ നഷ്ടമായത്. ഇവരുടെ ലഗേജുകള്‍ ഇനി എപ്പോഴാണ് എത്തുകയെന്നതിന് ഒരു നിശ്ചയവുമില്ല.

180 യാത്രക്കാരെയും വഹിച്ച് കഴിഞ്ഞ ദിവസം അബൂദാബിയില്‍ നിന്ന് മംഗളൂരു ബജ്‌പെ വിമാനത്താളത്തിലെത്തിയ ജെറ്റ് എയര്‍വേസ് വിമാനങ്ങളില്‍ ഓരോന്നിലും നൂറിലധികം യാത്രക്കാരുടെ ലഗേജുകള്‍ ലഭിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ നിന്നെത്തിയ മറ്റ് വിമാനങ്ങളിലെ യാത്രക്കാരുടെ സ്ഥിതിയും ഇത് തന്നെ. ലഗേജുകള്‍ വിമാനത്തില്‍ കയറ്റിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്കാര്‍ വിമാനം കയറുന്നത്. എന്നാല്‍ ഭാരം കൂടുന്നതിനാല്‍ യാത്രക്കാരെ കയറ്റിയ ശേഷം അവരുടെ ലഗേജുകള്‍ ഇറക്കിവെച്ചാണ് വിമാനങ്ങള്‍ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പുറപ്പെടുന്നത്. ലാപ്‌ടോപ് ഉള്‍പ്പെട്ട വിലപ്പെട്ട സാധനങ്ങളാണ് പലര്‍ക്കും കിട്ടാതായത്. പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തുന്നവര്‍ കുഞ്ഞുങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊണ്ടുവരുന്ന വസ്ത്രങ്ങളും സമ്മാനങ്ങളും ഉള്‍പ്പെട്ട ലഗേജുകളാണ് കിട്ടാതിരുന്നത്. സ്വന്തം ഉപയോഗിക്കാനുള്ള ഡ്രസുകളും കുടുംബസമേതം വരുന്ന യാത്രക്കാരുടെ ലഗേജിലുണ്ട്. 

നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബസമേതം നാട്ടിലെത്തിവരാണ് ബാഗേജുകള്‍ നഷ്ടപ്പെട്ടവരില്‍ പലരും. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കും തങ്ങള്‍ക്കുതന്നെയും ഉപയോഗിക്കാനുള്ള വസ്ത്രങ്ങള്‍ പോലും നഷ്ടപ്പെട്ട യാത്രക്കാരുടെ പെരുന്നാളാേഘാഷത്തിന്റെ നിറം കെടുത്തുകയാണ് വിമാനക്കമ്പനികളുടെ തലതിരിഞ്ഞ സമീപനവും കെടുകാര്യസ്ഥതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.


Keywords: Kasaragod-news-knd-gulf-airport-perunnal-jet







Post a Comment

0 Comments

Top Post Ad

Below Post Ad