Type Here to Get Search Results !

Bottom Ad

കേന്ദ്ര അന്വേഷണ ഏജന്‍സി റോ കാസര്‍കോട്ടേക്ക്


കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ നിന്ന് 12 പേര്‍ ഐ.എസ് ക്യാമ്പിലെത്തിയെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോ കാസര്‍കോട്ടെത്തുന്നു. കാസര്‍കോട് ജില്ലയിലെ പടന്നയില്‍ നിന്ന് 12 പേരും പാലക്കാട്ട് നിന്ന് നാലുപേരുമടക്കം 16 പേര്‍ സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) ക്യാമ്പിലെത്തിയതായാണ് സംശയിക്കുന്നത്. 

പടന്നയിലെ ഡോ. ഇജാസ് അഹമ്മദ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുട്ടി, ഇജാസിന്റെ അനുജന്‍ എഞ്ചിനീയറിംഗ് ബിരുദധാരി ഷിഫാസ്, ഷിഫാസിന്റെ ഭാര്യ അജ്മല, തൃക്കരിപ്പൂരിലെ അബ്ദുല്‍ റഷീദ് അബ്ദുല്ല, ഭാര്യ ആയിഷ, രണ്ട് വയസുള്ള കുട്ടി, ഷഫീസുദ്ദീന്‍, മര്‍വാന്‍ ഇസ്മയില്‍, അഷ്ഫാഖ് മജീദ്, ഫിറോസ് എന്നിവരാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് കാണാതായവര്‍. പാലക്കാട് ജില്ലയില്‍ നിന്ന് ഈസ, യഹ്‌യ, ഇരുവരുടെയും ഭാര്യമാര്‍ എന്നിവരെയാണ് ഒരു മാസമായി കാണാതായതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

കാണാതായവരെല്ലാം ഐ.എസില്‍ ചേര്‍ന്നുവെന്ന സംശയം ആദ്യം പ്രകടിപ്പിച്ചതും ബന്ധുക്കള്‍ തന്നെയാണ്. ഇവര്‍ നല്‍കിയ വാട്‌സ്ആപ് സന്ദേശമാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം. അക്കാര്യം മൂടിവെക്കാതെ ഉടന്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തതിലൂടെ ബന്ധുക്കള്‍ അവരുടെ കടമ നിറവേറ്റുകയുമുണ്ടായി. 

അതേസമയം കാസര്‍കോട് ജില്ലയിലെ ഒരു കോളജില്‍ പഠിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയേയും കാണാതായതായി അമ്മ പോലീസില്‍ പരാതി നല്‍കി. മകള്‍ നിമിഷയെപ്പറ്റി ജൂണ്‍ അഞ്ചു മുതല്‍ വിവരമില്ലെന്ന് കാണിച്ച് അമ്മ ബിന്ദുവാണ് പോലീസില്‍ പരാതി നല്‍കിയത്.

Keywords: Kasaragod-news-central-agency-whatsapp

Post a Comment

0 Comments

Top Post Ad

Below Post Ad