Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം :എ.ജി.സി ബഷീര്‍


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): അര്‍ഹരായ പാവങ്ങളെ കണ്ടെത്തി അവരുടെ വീടുകളിലേക്ക് വിവിധ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ദുബൈ- മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു. ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി.എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി എ.എ ജലീല്‍, കെ.ബി. കുഞ്ഞാമു ഹാജി, എസ്.പി. സലാഹുദ്ദീന്‍, അന്‍വര്‍ ചേരങ്കൈ, ഹാരീസ് പീബീസ്, മുജീബ് കമ്പാര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ കല്ലങ്കൈ, റഫീഖ് കോട്ടക്കുന്ന്, സി.പി. അബ്ദുല്ലക്കുഞ്ഞി, സിറാജ് മൂപ്പ, പി.എസ്. ഫസല്‍, കരീം ചൗക്കി, മന്‍സൂര്‍ അക്കര, ആരിഫ് എടച്ചേരി, അബ്ദുല്ല കമ്പാര്‍, എ.കെ ഷാഫി, റാഫി എരിയാല്‍, സുലൈമാന്‍ ഹാജി, മാഹിന്‍ കുന്നില്‍, അഷ്‌റഫ് തങ്ങള്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad