Type Here to Get Search Results !

Bottom Ad

ടീം മോദിയില്‍ 19 പുതുമുഖങ്ങള്‍; പുന:സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു


ഡല്‍ഹി (www.evisionnews.in): പുന:സംഘടിപ്പിച്ച കേന്ദ്രമന്ത്രിയിലെ പുതിയ 19 അഗംങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എം.ജെ അക്ബര്‍, അനുപ്രിയ പട്ടേല്‍, രാംദാസ് അതാവാലെ തുടങ്ങിയ 19 പുതുമുഖങ്ങളാണ് മന്ത്രിസഭയില്‍ സത്യ പ്രതിജ്ഞ ചെയ്തത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ വേണ്ടുംവിധം പരിഗണിച്ചാണ് പുനഃസംഘടന. 
അതേസമയം നജ്മ ഹെബ്ദുള്ള നിഹാല്‍ ചന്ദ്, രാംശങ്കര്‍ ഖത്താരിയ തുടങ്ങിയ ആറുപേരെ മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കി. നജ്മ ഹെബ്ദുള്ളയ്ക്കു പകരം മുഖ്താര്‍ അബ്ബാസ് നഖ്‌വി സഭയിലെത്തി. 

  • രാംദാസ് അത്താവാലെ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ പ്രമുഖ ദലിത് നേതാവ്. സഖ്യകക്ഷിയായ ആര്‍പിഐ പ്രതിനിധി.
  • രാജന്‍ ഗൊഹെയിന്‍ (അസം): നാലു തവണയായി എംപി.
  • അനില്‍ മാധവ് ദവെ (മധ്യപ്രദേശ്): ഗ്രന്ഥകാരനായ ദവെ ഹിന്ദിയില്‍ ഏറെ പുസ്തകങ്ങള്‍ രചിച്ചു. നര്‍മദാ നദീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവം.
  • പുരുഷോത്തം റൂപാല (ഗുജറാത്ത്): ഗുജറാത്ത് സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്നു.
  • എം.ജെ.അക്ബര്‍ (ജാര്‍ഖണ്ഡ്): രാജ്യാന്തര പ്രശസ്തിയുള്ള മാധ്യമ പ്രവര്‍ത്തകന്‍. ബിജെപി ദേശീയ വക്താവ്.
  • അര്‍ജുന്‍ മേഘ്വാള്‍ (രാജസ്ഥാന്‍): രാജസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മേഘ്വാള്‍ ഭരണ പരിചയ സമ്പന്നനാണ്.
  • ജസ്വന്ത് സിങ് ഭാഭോര്‍ (ഗുജറാത്ത്): ഗുജറാത്ത് സര്‍ക്കാരില്‍ ഗ്രാമവികസന, ആദിവാസി ക്ഷേമ മന്ത്രിയായിരുന്നു.
  • മഹേന്ദ്ര നാഥ് പാണ്ഡെ (ഉത്തര്‍ പ്രദേശ്): യുപി സര്‍ക്കാരില്‍ നഗരവികസന മന്ത്രിയായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി നേടി.
  • അജയ് താംത (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡില്‍ നിന്നുള്ള ദലിത് നേതാവ്.
  • കൃഷ്ണ രാജ് (ഉത്തര്‍പ്രദേശ്): യുപിയിലെ വനിതാ നേതാവായ കൃഷ്ണ രാജ് രണ്ടു തവണ യുപി നിയമസഭാംഗമായിരുന്നു
  • മന്‍സുഖ് മണ്ഡാവിയ (ഗുജറാത്ത്): ഗുജറാത്ത് കാര്‍ഷിക വ്യവസായ കോര്‍പറേഷന്‍ തലവനായി ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം.
  • അനുപ്രിയ പട്ടേല്‍ (ഉത്തര്‍ പ്രദേശ്): അപ്നാ ദള്‍ നേതാവായ അനുപ്രിയ പട്ടേല്‍ സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്. എംബിഎ ബിരുദധാരിയാണ്.
  • സി.ആര്‍.ചൗധരി (രാജസ്ഥാന്‍): ബിര്‍മിങ്ങാം സര്‍വകലാശാലയില്‍ നിന്നു ഗ്രാമവികസന പഠന പശ്ചാത്തലം.
  • പി.പി.ചൗധരി (രാജസ്ഥാന്‍): സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍. ഭരണഘടനാ കേസുകളില്‍ നാലു പതിറ്റാണ്ടിലേറെ അനുഭവ പരിചയം.
  • സുഭാഷ് ഭാംറെ (മഹാരാഷ്ട്ര): പ്രശസ്ത ഡോക്ടറായ ഭാംറെ കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധനാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad