Type Here to Get Search Results !

Bottom Ad

ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ യുവാവ് ഉഡുപ്പിയില്‍ മറ്റൊരു സ്ത്രീക്കൊപ്പം പിടിയില്‍



വിദ്യാനഗര്‍ (www.evisionnews.in) : അഞ്ച് വര്‍ഷം മുമ്പ് ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഉളിയത്തടുക്ക സ്വദേശിയെ മറ്റൊരു സ്ത്രീയുടെ കൂടെ താമസിക്കുന്നതിനിടയില്‍ ഉഡുപ്പിയില്‍ നിന്നും പൊലീസ് കണ്ടെത്തി.. മുംബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ രവീന്ദ്രഷെട്ടി, പിന്നീട് തിരിച്ചെത്തിയില്ലെന്നു കാണിച്ച് ഭാര്യ പത്മാവതി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ വിദ്യാനഗര്‍ പൊലീസാണ് കഴിഞ്ഞ ദിവസം ഉഡുപ്പി ജില്ലയിലെ ശങ്കരനാരായണ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും രവീന്ദ്രഷെട്ടിയെ കണ്ടെത്തിയത്.ഇയാള്‍ അവിടെ മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ചു വരികയായിരുന്നുവെന്ന് പലീസ് പറഞ്ഞു. എ.എസ്.ഐ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പൊലീസ് ഉഡുപ്പിയിലെത്തി രവീന്ദ്രഷെട്ടിയെ കണ്ടെത്തി നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി.


keywords: Arrest-news-youth-missed-uduppi

Post a Comment

0 Comments

Top Post Ad

Below Post Ad