Type Here to Get Search Results !

Bottom Ad

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പാവപ്പെട്ടവരും പങ്കാളികളാകണം-എന്‍ എ നെല്ലിക്കുന്ന്


മാവിനക്കട്ട (www.evisionnews.in) : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പാവപ്പെട്ടവരുടെ പങ്കാളിത്തം ഉള്‍പ്പെടുത്താന്‍ ചാരിറ്റി സംഘടനകള്‍ ശ്രദ്ധചെലുത്തണമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ഇസ്ലാം നിഷ്‌കര്‍ഷിക്കുന്ന ഫിത്ര്‍ സകാത്തു കൊടുക്കാന്‍ അര്‍ഹരപ്പെട്ടവരാണ് അധികം കുടുംബങ്ങളും. സകാത്ത് വാങ്ങുന്ന പട്ടികയില്‍ നിന്ന് മാറി നല്‍കുന്ന പട്ടികയിലേക്ക് വരാന്‍ അര്‍ഹതപ്പെട്ടവര്‍ തയാറാകണം. മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് മാവിനക്കട്ട ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
കെ.കെ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ബി.കെ അബ്ദുസമദ്, ഇ അബൂബക്കര്‍ ഹാജി, ഹസന്‍ നെക്കര, അലി സി.എച്ച്, അനീസ് കെ.എന്‍, അഷ്‌റഫ് ആലംഗോള്‍, കെ.എന്‍ ബടുവന്‍ കുഞ്ഞി, ഹസന്‍ കുഞ്ഞി ഹാജി, ടി.എന്‍ അബ്ദുള്ള, എന്‍.എ ഷരീഫ്, പി.എ സിദ്ദീഖ് സംബന്ധിച്ചു. മാവിനക്കട്ട ചൂരിപ്പള്ള നെല്ലിക്കട്ട റോഡ് ടാര്‍ ചെയ്യുന്നതിനുള്ള ഫണ്ട് അനുവദിച്ച എം.എല്‍.എയെ ഹമീദലി മാവിനക്കട്ട അഭിനന്ദിച്ചു. പി.ടി.എ റഹ്മാന്‍ സ്വാഗതവും ഖലീല്‍ കരോടി നന്ദിയും പറഞ്ഞു.

keywords: Na-nellikunnu-about-charitty-

Post a Comment

0 Comments

Top Post Ad

Below Post Ad