Type Here to Get Search Results !

Bottom Ad

സേലത്ത് മാങ്ങാട് സ്വദേശിനിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയത് ബന്ധുക്കള്‍

ഉദുമ(www.evisionnews.in): മാങ്ങാട് അംബാപുരം സ്വദേശിനിയും ഭര്‍ത്താവിനെയും തമിഴ്‌നാട്ടിലെ സേലത്ത് തലക്കടിച്ചുകൊലപ്പെടുത്തിയതിനു പിന്നില്‍ സ്വത്തു തര്‍ക്കം. കൊലയെ തുടര്‍ന്ന് ഒളിവില്‍ പോയ ചില ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
പി എം രമണി (42), ഭര്‍ത്താവ് ഗുണശേഖരന്‍(45) എന്നിവരാണ് കൊല്ലപ്പെട്ടത്. 
2011ല്‍ വിവാഹിതരായ ഇരുവരും കൃഷി ചെയ്താണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ കുടുംബത്തിനു ഏക്കര്‍ കണക്കിനു കൃഷി സ്ഥലമുണ്ട്. ഇതൊക്കെ നോക്കി നടത്തിയിരുന്നത് ഗുണശേഖരനായിരുന്നു. ഈ സ്വത്തുക്കളൊക്കെ ഭാവിയില്‍ രമണിയുടെ ഉടമസ്ഥതയിലാകുമോയെന്നു ഗുണശേഖരന്റെ വീട്ടുകാര്‍ക്കു ഭീതി ഉണ്ടായിരുന്നു. ഇതു ബന്ധുക്കളുമായി പ്രശ്‌നത്തിനും ഇടയാക്കിയിരുന്നു. ഇക്കാര്യം രമണി പലപ്പോഴും ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍പോയ ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.
കൊല്ലപ്പെട്ട രമണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രി 9 മണിയോടെ അംബാപുരത്ത് എത്തിച്ച് സംസ്‌ക്കരിച്ചു.

Keywords:Kasaragod-Uduma-Mangad-Murder-Kill-Relations

Post a Comment

0 Comments

Top Post Ad

Below Post Ad