Type Here to Get Search Results !

Bottom Ad

തമിഴ്‌നാട് സ്വദേശിയെ കടലില്‍ കാണാതായി


കുമ്പള  (www.evisionnews.in) : വിനോദയാത്രക്കെത്തിയ തമിഴ്‌നാട് സംഘത്തിലെ ഒരാളെ ഷിറിയ കടലില്‍ കാണാതായി. തമിഴ്‌നാട്ടിലെ മുഹമ്മദ് റഫീഖി(35)നെയാണ് കാണാതായത്. തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് റഫീഖും സംഘവും അവധി ആഘോഷിക്കാനാണ് കാസര്‍കോട്ടേക്ക് വന്നത്. റോഡരികില്‍ വണ്ടി നിര്‍ത്തി അഞ്ചു പേര്‍ ഷിറിയ കടല്‍തീരത്തെത്തി. അഞ്ചുപേര്‍ വണ്ടിയില്‍ തന്നെയിരുന്നു. മുഹമ്മദ് റഫീഖ് അഴിമുഖം മുറിച്ചു കടക്കുന്നതിനിടെയാണ് ശക്തമായ തിരമാലയില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയാണ്.


keywords: missing-in-see-

Post a Comment

0 Comments

Top Post Ad

Below Post Ad