Type Here to Get Search Results !

Bottom Ad

അനുസ്മരണവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി

തുരുത്തി: (www.evisionnews.in)എം.എസ്.എഫ് തുരുത്തി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് മുന്‍ വാര്‍ഡ് പ്രസിഡന്റായ ടി.എ മുഹമ്മദ് ഹാജിയുടെ അനുസ്മരണവും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. തുരുത്തി ശാഖാ മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തില്‍ നടന്ന പരിപാടിയില്‍ തുരുത്തി മുഹയദ്ദീന്‍ ജുമാ മസജിദ് മുദരിസ് ടി.കെ അഹ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉസ്താദ് ടി.കെ അഹ്മദ് ഫൈസി ശാഖാ എം.എസ്.എഫ് കമ്മിറ്റി ഭാരാവാഹികളെ ഏല്‍പ്പിച്ചു.

ശാഖാ പ്രസിഡന്റ സാബിത്ത് തുരുത്തി അദ്യക്ഷത വഹിച്ചു.പരിപാടിയില്‍ മുസ്ലിം ലീഗ് പ്രസിഡന്റ മുഹമ്മദ് കുഞ്ഞി, സൈനുദീന്‍ ബി.എസ്, അഷ്‌റഫ് ഓതുന്നപുരം,സൈനുദ്ദീന്‍ ടി.എസ്, എ.എന്‍ അബ്ദു, ജലീല്‍ പുഴയരികത്ത്, റഷീദ് ഗ്രീന്‍, അബൂബകര്‍ മെഡികല്‍, ഉനൈസ്, ശഫീഖ് സംസാരിച്ചു. സെക്രട്ടറി ഹബീബ് സ്വാഗതവും മുബശിര്‍ നന്ദിയും പറഞ്ഞു.

Keywords: Thuruthi-MSF-Muslim-League-Scholarship

Post a Comment

0 Comments

Top Post Ad

Below Post Ad