മഞ്ചേശ്വരം.(www.evisionnews.in)പിഞ്ചു കുഞ്ഞുങ്ങള്‍ക് ഇസ്ലാമിന്റെ ആചാര അനുഷ്ടാനങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടി പണ്ഡിതന്‍മാരുടെ നേത്രത്വത്തില്‍ സ്ഥാപിക്കപ്പെട്ട മദ്രസകള്‍ ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ത്രങ്ങളാണെന്നും ഇസ്ലാമിന്റെ യഥാര്‍ഥ സ്വഭാവവും സംസ്‌കാരവും ലഭിക്കുന്നത് മദ്രസകളില്‍ നിന്നുള്ള അധ്യാപനത്തില്‍ നിന്ന് മാത്രമാണെന്നും എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷനും പൊയ്യത്തബൈല്‍ കേന്ത്ര ജമാഅത്ത് ഖത്തീബുമായ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ പറഞ്ഞു.
പൊയ്യത്തബൈല്‍ ജമാഅത്ത് കമ്മറ്റി കേന്ത്ര മദ്രസയില്‍ സംഘടിപ്പിച്ച ഫത്ഹേ മുബാറക് മദറസാ പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊയ്യത്തബൈലിന്ന് പുറമെ ജമാഅത്തിന്റെ കീഴിലുള്ള ധര്‍മനഗര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ,ദൈഗോളി ഹിദായതുസ്സിബിയാന്‍ മദ്രസ, സുങ്കതകട്ട ഹിദായുല്‍ ഇസ്ലാം മദ്രസ, കോട്ടെമാര്‍ ബദ്രിയാ മദ്രസ, ഒര്‍പങ്കോടി ഖിളരിയ മദ്രസ എന്നിവിടങ്ങളിലും ഫത്ഹേ മുബാറക് പ്രവേശനോത്സവം നടന്നു.
ജമാഅത്ത് കമ്മറ്റി ട്രഷറര്‍ മുഹമ്മദ് ഹസനബൈല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സിക്രട്ടറി പി കെ ഇബ്രാഹിം വൈസ് പ്രസിഡന്റ് അബൂബക്കര്‍ കണക്കൂര്‍ മസ്ജിദ് ഇമാം അബ്ദുറഹ്മാന്‍ ശറഫി എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് മദറസ ബോര്‍ഡ് കണ്‍വീനര്‍ ലത്തീഫ് സഅദി സ്വാഗതവും അബൂബക്കര്‍ സഖാഫി നന്തിയും പറഞ്ഞു.
keywords : kasargod-poyyathbail-manjeshwar-madrassa-sagafi
Post a Comment
0 Comments