കാസര്‍കോട്: (www.evisionnews.in)കടയടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബാഗ് കവര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സിലറും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്് മുസ്്ലിം ലീഗ് സെക്രട്ടറിയുമായ മൊഗ്രാല്‍ പുത്തൂരിലെ ഫാത്തിമ മിനി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കോട്ടക്കുന്നിലെ എസ്.എം നൂറുദ്ദീനാ (43)ണ് കവര്‍ച്ചക്കിരയായത്. രാത്രി 11 മണിയോടെ കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ കോട്ടക്കുന്ന് റോഡിലാണ് സംഭവം. ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം നൂറുദ്ദീനെ തടഞ്ഞുവെക്കുകയായിരുന്നു. അതിനിടെ സ്കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നൂറുദ്ദീനെ പിന്തുടര്‍ന്ന സംഘം സമീപത്തെ വയലില്‍ തള്ളിയിട്ട ശേഷം അക്രമിക്കുകയായിരുന്നു. നൂറുദ്ദീന്റെ പോക്കറ്റില്‍ നിന്ന് സ്കൂട്ടറിന്റെ താക്കോല്‍ കൈക്കലാക്കിയ സംഘം കടയുടെയും മറ്റും രേഖകള്‍ സൂക്ഷിച്ച ബാഗുമായി കടന്നുകളയുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത്് അന്വേഷിക്കുന്നു.
keywords : kasaragod-merchant-knife-bag
Post a Comment
0 Comments