Type Here to Get Search Results !

Bottom Ad

മോഡിയെ വിശ്വസിക്കാന്‍ കൊള്ളില്ല സഹായിച്ച് വഞ്ചിതനായി;രാംജെഠ് മലാനി

ലഖ്‌നൗ (www.evisionnews.in) :വിദേശത്തെ കള്ളപ്പണ നിക്ഷേപം രാജ്യത്ത് തിരികെയെത്തിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന അഭിഭാഷകനും ആര്‍ജെഡി എംപിയുമായ രാംജെഠ് മലാനി. മോഡിയെ സഹായിച്ച് താന്‍ വഞ്ചിതനായെന്നും അതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ സമാജ് വാദി പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാംജെഠ് മലാനി.വാഗ്ദാനം പാലിക്കാന്‍ മോഡിക്ക് കഴിയില്ല. മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ താനും പ്രയത്‌നിച്ചിട്ടുണ്ടെന്നും രാംജെഠ് മലാനി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പ്രശംസിക്കാനും എംപി മറന്നില്ല. ക്ലീന്‍ ഇമേജുള്ള അഖിലേഷ് ഭാവി വാഗ്ദാനമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലായ്‌പ്പോഴും നീതിക്ക് വേണ്ടി സംസാരിക്കുന്ന രാംജെഠ് മലാനിയെ ബഹുമാനിക്കുന്നു എന്നാണ് രാജ്യസഭാ എംപി അമര്‍ സിംഗ് ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞത്.

keywords: Modi-Ramjet-malani-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad