Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ആധുനിക ചെക്ക് പോസ്റ്റ് ഉടന്‍ ; പരിശോധനക്ക് ധനമന്ത്രിയെത്തും

തിരുവനന്തപുരം:(www.evisionnews.in)  മഞ്ചേശ്വരത്ത് സംയോജിത ചെക്ക് പോസ്റ്റ് നിര്‍മ്മിക്കുന്നതിനായി അക്വയര്‍ ചെയ്ത 9.37 ഏക്കര്‍ സ്ഥലത്ത് വാണിജ്യ നികുതി, എക്‌സൈസ്, ട്രാന്‍സ്‌പോര്‍ട്ട്, വനം, മൃഗ സംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകള്‍ക്ക് പൊതുവായ ഇന്റര്‍ഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സംവിധാനവും ആധുനിക ഡാറ്റ കളക്ഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്ററും സ്ഥാപിക്കുന്നതിന് ഉടന്‍ അനുമതി നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അറിയിച്ചു.
മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക് പോസ്റ്റില്‍ നിരന്തരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹന അപകടങ്ങളും ഒഴിവാക്കുന്നതിന് ഏറ്റെടുത്ത സ്ഥലത്ത് പാര്‍ക്കിംഗ് സൗകര്യവും ചെക്ക് പോസ്റ്റ് നവീകരണവും ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ സബ്മിഷന്‍.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് മഞ്ചേശ്വരം സംയോജിത ചെക്ക് പോസ്റ്റ് നിര്‍മ്മാണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു.
അടുത്ത മാസം മഞ്ചേശ്വരം ചെക്ക് പോസ്റ്റ് സന്ദര്‍ശിക്കുമെന്നും എം.എല്‍.എയുമായി ആലോചിച്ച് നവീന രീതിയിലുള്ള ട്രാഫിക് ലൈനുകള്‍, പരിശോധന സംവിധാനം, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ മൂന്ന് മാസത്തിനകം ഒരുക്കി ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്ക് പ്രശ്‌നം പരിഹരിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയില്‍ എം.എല്‍.എയെ അറിയിച്ചു.

keywords : kasaragod-manjeshwar-checkpost-mla-minister

Post a Comment

0 Comments

Top Post Ad

Below Post Ad