Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വീണ്ടും മദ്യവേട്ട


മഞ്ചേശ്വരം (www.evisionnews.in) :മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടയില്‍ വിദേശമദ്യം പിടികൂടി. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിന്നാണ് 25 കുപ്പിവിദേശമദ്യം പിടികൂടിയത്. ബസ്സിന്റെ പിന്‍ഭാഗത്തെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു മദ്യം ഉണ്ടായിരുന്നത്. വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്തിലാണ് മദ്യം പിടികൂടിയത്. ബുധനാഴ്ചയും മറ്റൊരു ബസ്സില്‍ കടത്തിയ വിദേശ മദ്യവും പാന്‍ ഉല്‍പ്പന്നങ്ങളും എക്‌സൈസ് സംഘം പിടികൂടിയിരുന്നു.


keywords: Manjeswar-check-post-licker-arrst

Post a Comment

0 Comments

Top Post Ad

Below Post Ad