Type Here to Get Search Results !

Bottom Ad

തലക്കിയിലെ വെടിവെപ്പ്: കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും


മഞ്ചേശ്വരം  (www.evisionnews.in) : പാത്തൂര്‍ തലക്കിയില്‍ വ്യാഴാഴ്ചയുണ്ടായ  വെടിവെപ്പ് കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുമ്പള സി.ഐ പി. അബ്ദുല്‍മുനീറിന്റെ നേതൃത്വത്തില്‍ പാത്തൂര്‍ തലക്കി പ്രദേശങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തി. കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന് വീട്ടുപറമ്പുകളില്‍ സൂക്ഷിച്ച 100 ലോഡ് മണല്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് പാത്തൂര്‍ തലക്കിയിലെ മജീദി(38)നെ വീട്ടില്‍ കയറി മണല്‍ മാഫിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തടയാന്‍ ചെന്ന അയല്‍ക്കാരന്‍ അബ്ദുല്‍ അസീസി(30)നും മര്‍ദ്ദനമേറ്റിരുന്നു. മജീദിന്റെ സഹോദരന്‍ അഷറഫിന്റെ ബൈക്ക് തകര്‍ക്കുകയും സുഹൃത്ത് സിദ്ദീഖിന്റെ ആള്‍ട്ടോകാറിന് വെടിവെക്കുകയും ചെയ്തിരുന്നു. കാറിന് വെടിവെച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു. അതിനാല്‍ കണ്ണൂരില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരെ വിളിപ്പിച്ചിട്ടുണ്ട്. വെടിവെച്ചതല്ല കുത്തിക്കീറിയതാണെന്നാണ് മഞ്ചേശ്വരം പൊലീസ് പറയുന്നത്. എന്നാല്‍ നാലു ടയറുകള്‍ക്കും വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് അക്രമിക്കപ്പെട്ടവര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടന്നു വരുന്നു. തലക്കിയിലെ മണല്‍മാഫിയ സംഘമാണ് അക്രമം അഴിച്ചവിട്ടത്.

keywords:House-gun-shoot-house-manjeswar

Post a Comment

0 Comments

Top Post Ad

Below Post Ad