Type Here to Get Search Results !

Bottom Ad

മംഗളൂരു ഡി വൈ എസ് പി മടിക്കേരിയില്‍ തൂങ്ങിമരിച്ചു

മടിക്കേരി(www.evisionnews.in): മംഗളൂരു ഐ ജി പി ഓഫീസിലെ ഡി.വൈ.എസ്.പി എം കെ ഗണപതി (51) മടിക്കേരിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹത്തിന്റെ മൃതദേഹം നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവിലും പുത്തൂരിലും ബണ്ട്വാളിലും നേരത്തെ എസ് ഐ ആയി സേവനം അനുഷ്ടിച്ചിരുന്നു. 
ലോഡ്ജ് മുറിയിലെ ഫാനിലാണ് കെട്ടിത്തൂങ്ങി മരിച്ചത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും പോലീസ് ഉന്നതരുടെയും പീഡനമാണ് മരണത്തിന് പ്രേരിപ്പിച്ചതെന്ന് കുറിപ്പിലുണ്ട്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം മംഗളൂരുവിലെ ഫഌറ്റിലായിരുന്നു താമസം. സ്‌പോര്‍ട്‌സ് ക്വാര്‍ട്ടയിലാണ് ഗണപതി സര്‍വ്വീസിലെത്തിയത്. 
ഒരാഴ്ചക്കുള്ളില്‍ കര്‍ണ്ണാടകയില്‍ ജീവനൊടുക്കുന്ന രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഗണപതി. മരണത്തിന് മുമ്പ് ഇദ്ദേഹം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു മുന്‍ മന്ത്രിക്കും ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Keywords:Mangaluru-DYSP-Ganapathi-Suicide-Madikkeri

Tags

Post a Comment

0 Comments

Top Post Ad

Below Post Ad