Type Here to Get Search Results !

Bottom Ad

മുളിയാറിലെ പിന്നോക്ക മേഖലകളിലെ വൈദ്യതിപ്രശ്‌നങ്ങള്‍ പരിഹരിക്കണം.ചക്ലിയ കോളനി അയല്‍കൂട്ടം


ബോവിക്കാനം: (www.evisionnews.in)അമ്മങ്കോട്, ഗോളിയടുക്കം, ചക്ലിയ കോളനി, തൈവളപ്പ്, ചോക്ക മൂല മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നും,ചക്ലിയ കോളനിയിലെ വൈദ്യുതിലൈനിലെ തകരാറുകള്‍ ഉടന്‍ പരിഹരിക്കണമെന്നും ചക്ലിയ കോളനി അയല്‍കൂട്ടം യോഗം ആവശ്യപ്പെട്ടു.

ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉല്‍ഘാടനം ചെയ്തു.പൊന്നപ്പന്‍ സ്വാഗതം പറഞ്ഞു.

വേണുകുമാര്‍ മാസ്റ്റര്‍, മാധവന്‍ നമ്പ്യാര്‍, അബ്ദുല്‍ റഹിമാന്‍ തൈവളപ്പ്, കൃഷ്ണന്‍ ചേടിക്കാല്‍, മുനീര്‍ തൈവളപ്പ്, ഷെരീഫ് മല്ലത്ത്, ഹമീദ് സുലൈമാന്‍, സുന്ദരന്‍ അമ്മങ്കോട്, സാവിത്രി സുന്ദരന്‍, ബാബു ,ഭാസ്‌കരന്‍ , ബേബി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad