Type Here to Get Search Results !

Bottom Ad

മേല്‍പറമ്പിലെ അനധികൃത അറവുശാലയ്‌ക്കെതിരെ ജില്ലാ ഭരണകൂടത്തിന് പരാതി


മേല്‍പറമ്പ്:(www.evisionnews.in)വര്‍ഷങ്ങളായി മേല്‍പറമ്പ് നയാബസാറില്‍ ആരോഗ്യ പരിരക്ഷയും, ശുചിത്വ നിയമങ്ങള്‍ പാലിക്കാതേയും പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളിനെതിരെ ജില്ലാ ജനകീയ നീതിവേദി ജില്ലാ കളക്ടര്‍ക്കും, പോലീസ് ചീഫിനും, മലിനീകരണ ബോര്‍ഡിനും പരാതി നല്‍കി.
അറുക്കാന്‍ അനുവദനീയമല്ലാത്ത ഒരു ഇടുങ്ങിയ കെട്ടിടത്തിലുള്ള ഒരു കോണിലാണ് അനധികൃത വ്യാപാരം തുടരുന്നതെന്ന് പരാതിയില്‍ പറയുന്നു.അറവുശാലയ്ക്ക് മുമ്പില്‍ സംസ്ഥാന പാതയോരത്ത് അറവുമൃഗങ്ങളെ കെട്ടിയിട്ട് പരിസര മലിനീകരണം സൃഷിടിക്കുകയാണ്.പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുന്നാതായും പരാതിയില്‍ പറയുന്നു.
ഇവിടെ വെച്ച് അറക്കുന്ന മൃഗങ്ങളുടെ തോല്‍ ജനവാസമുള്ള മരവയല്‍ എന്ന പ്രദേശത്തെ വീടിന്റെ പിറക് വശത്ത് ഒരു ഷെഡ്ഡില്‍ സൂക്ഷിക്കുകയും അറവ് മാലിന്യങ്ങള്‍ അതേ വളപ്പില്‍ ചെറിയ കുഴിയെടുത്ത് കുഴിച്ചിടുകയും ചെയ്യുകയാണ് പതിവ്.ഇത് തെരുവ് നായ്ക്കളും, കുറുക്കനും മാന്തിയെടുത്ത് പരിസരവാസികളുടെ വീടിന്റെ ഉമ്മറത്തും മറ്റും കൊണ്ടിടുകയും ചെയ്യുന്നത് സ്ഥലത്ത് പരിസര മലിനീകരണത്തിനിടയാക്കിയിട്ടുണ്ടെന്നും നീതിവേദി പറഞ്ഞു.

keywords : melparamb-beef-stall-district-complaint

Post a Comment

0 Comments

Top Post Ad

Below Post Ad