Type Here to Get Search Results !

Bottom Ad

ജയന്തിയെ കണ്ടെത്താനായില്ല ബാഡൂര്‍ പുഴയിലെ തെരച്ചില്‍ നിര്‍ത്തി


സീതാംഗോളി (www.evisionnews.in) : കാണാതായ വീട്ടമ്മയെ കണ്ടെത്താന്‍ കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും ബാഡൂര്‍ പുഴയില്‍ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ തിരച്ചില്‍ ഉച്ചയോടെ നിര്‍ത്തി. ബാഡൂരിലെ പത്മനാഭന്റെ ഭാര്യ ജയന്തി (40)യെ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കാണാതായത്. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുക്കുകയും അന്വേഷണത്തിനായി പൊലീസ് നായയെ ബാഡൂരില്‍ എത്തിച്ച് പരിശോധന നടത്തുകയും ചെയ്തിയിരുന്നു. പൊലീസ് നായ ഒരു കിണറിനു സമീപത്തേയ്ക്കു മണം പിടിച്ച് ഓടിയിരുന്നു. സ്ത്രീ കിണറ്റില്‍ വീണിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കിണറിലെ വെള്ളം വറ്റിച്ച് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് നായ ബാഡൂര്‍ പുഴക്കരയിലേയ്ക്ക് ഓടിപ്പോവുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് തിരദേശ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ പുഴയില്‍ തെരച്ചില്‍ നടത്തിയത്.

Keywords: Missing-jayanthhi-badoor



Post a Comment

0 Comments

Top Post Ad

Below Post Ad