Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ ദേശീയ വേദിയുടെ തല ചായ്ക്കാനൊരിടം പദ്ധതി ഭൂരേഖ കൈമാറി

മൊഗ്രാല്‍: (www.evisionnews.in)സാമൂഹിക-ജീവകാരുണ്യ മേഖലയില്‍ മൊഗ്രാല്‍ ദേശീയ വേദി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃക പരമാണെന്ന് കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ . റമദാന്‍ റിലീഫിന്റെ ഭാഗമായി മൊഗ്രാല്‍ ദേശീയവേദിയും യു.എ.ഇ.കമ്മിറ്റിയുo സംയുക്തമായി നടപ്പാക്കുന്ന 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭൂരേഖ കൈമാറല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ ഭൂരേഖ കൈമാറി. മൊഗ്രാല്‍ കടപ്പുറത്ത് വാങ്ങിയ 4 സെന്റ് ഭൂമിയുടെ രേഖയാണ് കൈമാറിയത്.കമ്മിറ്റി തെരഞ്ഞെടുത്ത ഗുണഭോക്താവും മത്സ്യതൊഴിലാളിയുമായ മുഹമ്മദ് സലീം രേഖ ഏറ്റുവാങ്ങി.പ്രസിഡണ്ട് ടി.കെ.അന്‍വര്‍ അധ്യക്ഷത വഹിച്ചു.കെ.മുഹമ്മദ് കുഞ്ഞി മാഷ്, മുഹമ്മദ് അബ്‌കോ, എ.എം.സിദ്ദീഖ് റഹ്മാന്‍, ഷക്കീല്‍ അബ്ദുള്ള, അഷറഫ് കര്‍ള, ടി.എ.ജലാല്‍, എം.പി.ഖാലിദ് സംബന്ധിച്ചു.പെരുന്നാളിന് ശേഷം വീടിന്റെ പണി ആരംഭിക്കും.

keywords : mogarl-deshiyavedhi-ramzan-relief

Post a Comment

0 Comments

Top Post Ad

Below Post Ad