Type Here to Get Search Results !

Bottom Ad

മദനിയെ ഇന്‍ഡിഗോ തന്നെ നെടുമ്പാശ്ശേരിയിലെത്തിക്കും


കൊച്ചി (www.evisionenws.in) : പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ നെടുമ്പാശ്ശേരിയിലെത്തിക്കാന്‍ വിമാനക്കമ്പനി സമ്മതിച്ചു.ഇതനുസരിച്ച് മദനി രാത്രിയോടെ നെടുമ്പാശ്ശേരിയിലെത്തിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും മതാപിതാക്കളെ കാണാന്‍ സ്വദേശത്തേക്ക് തിരിക്കും. 
അതിനിടെ മദനിയെ വിമാനത്തില്‍ കയറ്റാത്ത ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ പി.ഡി.പി രോഷം ആളിക്കത്തി.ഇതേ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം ഉടലെടുത്തു. ഇന്‍ഡിഗോ ഓഫീസിന്റെ ഗ്ലാസ് ആവരണം തകര്‍ന്നു. ഇത് തകര്‍ത്തത് പോലീസാണെന്ന് പി.ഡി.പി ആരോപിച്ചു. കാക്കിയണിഞ്ഞ പോലീസിന്റെ ഉള്ളില്‍ കാവിയാണെന്നും പി.ഡി.പി കുറ്റപ്പെടുത്തി.
സുപ്രിം കോടതിയുടെ അനുമതിയെ തുടര്‍ന്നാണ് ശിക്ഷാ ഇളവ്  നേടിയാണ് മദനി കേരളത്തില്‍ വരുന്നത്.

keywords:Madani-news-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad