Type Here to Get Search Results !

Bottom Ad

ഷോറൂമിലേക്ക് പോവുകയായിരുന്ന ലോറി മരത്തിലിടിച്ചു: ഓട്ടോ റിക്ഷകള്‍ തകര്‍ന്നു


കാസര്‍കോട് (www.evisionnews.in) :  ഓട്ടോ റിക്ഷകള്‍ കയറ്റിയ കണ്ടയ്‌നര്‍ ലോറി മരത്തിലിടിച്ച് പത്തോള റിക്ഷകള്‍ തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കടവത്തിന് സമീപമാണ് അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് കാസര്‍കോട്ടോക്ക് ആപെ കമ്പനിയുടെ ഓട്ടോ റിക്ഷകള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയുടെ മുകളിലെ തുറന്ന ഭാഗത്ത് വെച്ച ഓട്ടോകളാണ് തകര്‍ന്നത്. അഞ്ച് ഓട്ടോകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരച്ചില്ലയില്‍ തട്ടിയായിരുന്നു അപകടം.


keywords: Lorry-Accdnt-Kasaragod-

Post a Comment

0 Comments

Top Post Ad

Below Post Ad