Type Here to Get Search Results !

Bottom Ad

ഐ.എസുമായി സഹകരിച്ചാല്‍ കുവൈത്തില്‍ 20 വര്‍ഷം തടവ്


കുവൈത്ത് (www.evisionnews.in) : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്. ഐഎസുമായി സഹകരിക്കുന്നവര്‍ക്കും ബന്ധപ്പെടുന്നവര്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനാണ് കുവൈത്തിന്റെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണിച്ചുള്ള പുതിയ ബില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.
ചെറിയ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ എട്ടംഗ ഐഎസ് സംഘം പിടിയിലായിരുന്നു. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ഐഎസ് അംഗങ്ങളായ ഭീകരരുടെ പദ്ധതി. 
ആക്രമണഭീഷണി കനത്ത സാഹചര്യത്തിലാണ് നിലപാട് കര്‍ശനമാക്കാന്‍ കുവൈത്ത് ഭരണകൂടം തീരുമാനിച്ചത്.
മുസ്ലിം രാഷ്ട്രങ്ങളില്‍ കുവൈത്താണ് ആദ്യമായി ഐ എസിനെതിരെ ഇത്രയും ശക്തമായ മുന്നറിയിപ്പും താക്കീതും നല്‍കുന്നത്.

keywords: is-kuwait-banned-



Tags

Post a Comment

0 Comments

Top Post Ad

Below Post Ad