Type Here to Get Search Results !

Bottom Ad

കാസ്രോട്ടെ ഉസ്സാര്‍ ക്കി പുള്ളര്‍, റണ ബിട്ട കളി കള്‍ച്ചര്‍ണ്ട...

ശംസുദ്ദീന്‍ ചിറാക്കല്‍.


ഞങ്ങോ കാസ്രോട്ടാര്‍,ലോകത്തെവിടെയാണെങ്കിലും തലയുയര്‍ത്തിപിടിച്ചു കൊണ്ട് കാസറോഡിന്റ മഹത്ത്വം ഉസ്സര്‍ ക്കി മുന്തിരിയെ പോലെ വിളിച്ചു പറഞ്ഞു കൊണ്ട് അന്യ നാട്ടുകാരനു മുന്നില്‍ അഭിമാനത്തോട് കൂടിയും സ്വല്പം അഹങ്കാരത്തോടു കൂടിയും നില്‍ക്കാനാണ് ഓരോ കാസ്രോട്ടാരനും ആഗ്രഹിക്കാര്‍.(www.evisionnews.in)

വസ്ത്ര ധാരണ രീതിയിലായാലും ഭാഷാ വൈവിധ്യത്തിന്റെ കാര്യത്തിലായാലും എന്നും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാവാന്‍ ശ്രമിക്കാറുള്ള കാസ്രോട്ടെ പുള്ളറെ മറ്റു ജില്ലക്കാര്‍ എന്നും അസൂയ യോടെയാണ് നോക്കാറുള്ളത്.(www.evisionnews.in)

എന്നാല്‍ ഒരു നിമിഷം ഓരോ കാസ്രോട്ടെ പുള്ളറും നെഞ്ചില്‍ കൈ വെച്ചു ഓരൊരുത്തരും അവരോടു തന്നെ ചോദിക്കേണ്ട ഒന്നുണ്ട്.
നമ്മള്‍ ഇത്രക്ക് അഭിമാനം കൊള്ളാന്‍ നമ്മുടെ ജില്ലയില്‍ഈ എന്താണ് നമുക്കുള്ളത്.എന്നും പല വാഗ്ദങ്ങളുമായി കടന്നു വരുന്ന അധികാര വര്‍ഗ്ഗങ്ങള്‍ ആത്മാര്‍ത്ഥമായി നമ്മുക്കെന്താണ് നല്‍കിയിട്ടുള്ളത് .അതുമല്ലെങ്കില്‍ ജില്ലയുടെ വളര്‍ച്ചക്കു വേണ്ടി ഞാമ്മോ കാസ്രോട്ടെ പുള്ളോ എന്താണ് ചെയ്തിട്ടുള്ളത്.(www.evisionnews.in)
എന്നും തിരഞ്ഞെടുപ്പ് ജാഥകള്‍ വരുമ്പോള്‍ മാത്രം നമ്മുടെ രാഷ്ട്രീയ മേലാള ഭരണ വര്‍ഗത്തിന്റെ കരങ്ങളിലുള്ള സംസ്ഥാന ഭൂപടത്തില്‍ കടന്നു കൂടുന്ന ജില്ല എന്നതിലപ്പുറം നമുക്ക് വേണ്ടി അവരെന്താണ് നല്‍കിയത്.
ഇതിനു ഏറ്റവും അവസാനത്തെ ഉദാഹരണമായി കരട് റിപ്പോര്‍ട്ടിന് അനുമതി ലഭിച്ച തിരുവനന്തപുരം- കണ്ണൂര്‍ റയില്‍ പദ്ധതിയിലൂടെ കണ്ണൂരിനപ്പുറം കേരളം വേണ്ടെന്ന അധികാര വര്‍ഗത്തിന്റെ മനസ്സിലിരിപ്പ് ഒരിക്കല്‍ കൂടെ പുറത്ത് വന്നിരിക്കുകയാണ്.(www.evisionnews.in)
വര്‍ഷങ്ങളോളമായി എന്‍ഡോസള്‍ഫാന്‍ ദുരിതം പേറി കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ എന്നും ഭരണകൂടത്തിന്റെ വഞ്ചനക്കു ഇരയാവുന്നതല്ലാതെ അവരുടെ ആവശ്യങ്ങള്‍ക്ക് മാന്യമായ പരിഹാരം കാണാനോ മാന്യമായ ഇടപെടല്‍ നടത്താനോ ഭരണകൂടം തയ്യാറായിട്ടില്ല.
ജില്ലയുടെ ആരോഗ്യ മേഖലക്ക് പുത്തന്‍ പ്രതീക്ഷ നല്‍കി മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചപ്പോള്‍ പലതും പാവപ്പെട്ട കാസറഗോഡ് കാരന് കണ്ണൂര്‍ കഴിഞ്ഞാല്‍ ശിലാഫലകത്തിന് മെഡിക്കല്‍ കോളേജ് എന്നും പേരുണ്ടെന്ന യാഥാര്‍ഥ്യം അറിയാന്‍ അല്‍പം വൈകിപ്പോയി.
എല്ലാ ജില്ലകള്‍ക്കും വികസന പാക്കേജുകളും വികസന ഫണ്ടുകളും വാരികോരി നല്‍കുമ്പോള്‍ ഭരണകൂടത്തിന്റെ ഔദാര്യം പോലെ ലഭിക്കുന്ന നാണയത്തുട്ടുകള്‍ വാങ്ങാന്‍ വിധിക്കപ്പെട്ടവരായി നാം മാറിയോ.(www.evisionnews.in)
ജില്ലക്ക് വിദ്യാഭ്യാസ വിപ്ലവത്തിനു  നാന്ദിയെന്ന പോലെ സംസ്ഥാനത്തിനു ലഭിച്ച കേന്ദ്ര സര്‍വകലാശാല നമുക്ക് ലഭിച്ചപ്പോഴും ഭൂമി ശാസ്ത്രപരമായി അത് ജില്ലയിലാണെങ്കിലും ഗുണ ഭോക്താക്കള്‍ കൂടുതലും അന്യ ജില്ലക്കാരും അന്യ സംസ്ഥാനക്കാരുമാണ് എന്നു മാത്രമല്ല മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പോലെ അവിടെ നടത്തുന്ന കോഴ്‌സുകളെ കുറിച്ചറിയാന്‍ പോലും നമുക്ക് സമയമില്ലാലോ... കോളേജും മറ്റു ഉയര്‍ന്ന വിദ്യഭ്യാസ സ്ഥാപനങ്ങളും നമുക്കിനിയും കിട്ടാക്കനി മാത്രം.(www.evisionnews.in)
മുഴുവന്‍ ജില്ലകള്‍ക്കും പാസ്സ്‌പോര്‍ട് ഓഫീസ് നല്‍കിയപ്പോള്‍ അവിടെയും നമുക്ക് ഇന്നോ നാളെയോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതു ഇനിയും എത്രയോ അകലെയാണ്.തെക്കന്‍ ജില്ലകളിലെ കുറ്റവാളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തള്ളാനുള്ള ഗ്വാണ്ടനോമയായ കാസര്‍കോഡ് എങ്ങിനെയാണ് ഇവര്‍ വികസനം കൊണ്ടു വരിക.
ഇങ്ങനെ കാസര്‍കോടിനോടുള്ള അവഗണനകള്‍ മാറ്റമില്ലാതെ നീളുകയാണ്.
എങ്കിലും കാസര്‍കോടിന്റെ വളര്‍ച്ചയുടെ കാര്യത്തില്‍ ജില്ലാക്കോരു സുസ്ഥിര വികസന പാക്കേജ് ഉണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ വളരെ ഐക്യത്തോടെയുള്ള നിസ്സംഗത തുടരുമ്പോള്‍ കാസ്‌റോഡിനെ ഒരു ഉസ്സാര്‍ കി മുന്തിരിയാക്കാന്‍ നമ്മുടെ പുള്ളോ രംഗത്തിറങ്ങേണ്ടത് അത്യാവശ്യമാണ്.

വ്യത്യസ്തങ്ങളായ വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ മിനുറ്റ് കൊണ്ട് ആയിരങ്ങളിലേക്കെത്തിച്ചു വൈറലാക്കുന്ന നമുക്ക് ഇനി കുറച്ചു കാലം ജില്ലയുടെ പ്രശ്‌നങ്ങളെ വൈറലാക്കാം.കാസ്രോട്ടെ യുവത ഒന്നിച്ചു രംഗത്തിറങ്ങിയാല്‍ സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും ജില്ലയുടെ പ്രശനങ്ങള്‍ ഉയര്‍ത്തി കാട്ടി അധികാര വര്‍ഗത്തിന്റെ കണ്ണു തുറപ്പിച്ചു കൊണ്ടു തുറന്ന കണ്ണുകളെ അടക്കാന്‍ അനുവദിക്കാതെ കാസ്രോട്ടെ പുള്ളോ സമര മുഖത്തേക്കിറങ്ങിയാല്‍ അത് നമുക്ക് യഥാര്‍ത്ഥ ഉസ്സാര്‍ ക്കി കാസ്‌റോഡിനെ കെട്ടിപ്പടുക്കാനും അതു വഴി നമ്മുടെ നാട് കുസാല്‍ ക്കി ജില്ലയാക്കാനും പറ്റും.(www.evisionnews.in)
എന്നിട്ട് നമുക്ക് റണ ബിട്ട കളി ഡബിള്‍ ആക്കാം.

keywords : usarki-mundiri-kusalki-orange-ranabita-kali



Tags

Post a Comment

0 Comments

Top Post Ad

Below Post Ad