Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളേജ്; ആശങ്ക വേണ്ട: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം  (www.evisionnews.in) : കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും നിര്‍മ്മാണ് പ്രവൃത്തി അടക്കം കോളേജ് പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന്  പ്രത്യേക യോഗം വിളിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ നേതൃത്ത്വത്തില്‍ മെഡിക്കല്‍ കോളേജ് ജനകീയ സമര സമിതി തിരുവനന്തപുരത്ത് മന്ത്രിക്ക്  നല്കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 
അക്കാദമിക്ക് ബ്ലോക്കിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കുക, നബാര്‍ഡ് അനുവദിച്ച 68 കോടി രൂപയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കി ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പണി ഉടന്‍ ആരംഭിക്കുക, കണ്‍സള്‍ട്ടന്‍സി ഏജന്റായ കിറ്റ്‌കോയ്ക്ക് നല്‍കാനുള്ള അഡ്വാന്‍സ് തുക ഉടന്‍ നല്‍കുക, മെഡിക്കല്‍ കോളേജിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുക, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ല എന്ന നിലയില്‍ മറ്റെല്ലാ മെഡിക്കല്‍ കോളേജിനെക്കാളും കാസറഗോഡ് മെഡിക്കല്‍ കോളേജിന് മുന്തിയ പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര സമിതി ഭാരവാഹികള്‍ ആരോഗ്യ-ധനകാര്യ-റവെന്യു മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയത്. സമര സമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, എ കെ അഹമ്മദ് ഷെരീഫ്, കെ ശ്യാം പ്രസാദ്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, പ്രൊഫ ശ്രീനാഥ്, എം കെ രാധാകൃഷ്ണന്‍, ഫാറൂഖ് കാസിമി, അജയന്‍ പരവനടുക്കം, എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. 

keywords: Kasaragod-medical-collage-ministers-

Post a Comment

0 Comments

Top Post Ad

Below Post Ad