Type Here to Get Search Results !

Bottom Ad

നെല്ലിത്താവിലെ അമ്മയുടെയും മകളുടെയും മരണം: ഗ്രാമം നടുങ്ങി

കുറ്റിക്കോല്‍(www.evisionnews.in): നെല്ലിത്താവിലെ  അമ്മയുടെയും മകളുടെയും മരണം കുറ്റിക്കോല്‍ ഗ്രാമത്തെ നടുക്കി. കുറ്റിക്കോല്‍ നെല്ലിത്താവ്  കുളത്തിലെ അംബിക (45), മകള്‍ അഞ്ജന (20) എന്നിവരാണ് മരിച്ചത്. അമ്മയെയും മകളെയും വീടിനകത്ത് വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്. രാജപുരം ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജന. വീട്ടില്‍ അംബികയും മകളും മാത്രമാണ് താമസം. ബുദ്ധിവൈകല്യമുള്ള  മകള്‍ക്ക് ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം അംബികയും ഇതേ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
അതിദാരുണമായിരുന്നു ഇവരുടെ ജീവിത പശ്ചാത്തലം. അഞ്ജനക്ക് ആറുമാസം പ്രായമായപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചു. കൂലിപ്പണിയെടുത്താണ് അംബിക മകളെ വളര്‍ത്തിയിരുന്നത്. അടുത്തിടെ അംബികക്ക് കഴുത്ത് വേദന അനുഭവപ്പെട്ട് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് സുള്ള്യയിലെ ആയുര്‍വേദാശുപത്രിയില്‍ ചികിത്സ തേടി. കിടത്തി ചികിത്സ വേണ്ടിവന്നതിനാല്‍ മകളെ സഹോദരന്റെ വീട്ടില്‍ നിര്‍ത്തിയായിരുന്നു പോയത്. എന്നാല്‍ ചികിത്സ പൂര്‍ത്തിയാക്കാതെ വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തി. അടുത്തുള്ള ഒരു സ്ത്രീ വ്യാഴാഴ്ച വൈകിട്ട് വീട്ടിലെത്തി അംബികയുടെ അസുഖ വിവരം തിരക്കിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മകളെ ആരു നോക്കും എന്ന് പറഞ്ഞ് അംബിക വേവലാതിപ്പെട്ടിരുന്നു. മരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു. അയല്‍പ്പക്കത്തെ മറ്റൊരു സ്ത്രീയെ അംബിക രാത്രി വിളിച്ചിരുന്നു. പിറ്റേന്ന് രാവിലെ വീട്ടില്‍ വരാമെന്ന് അവര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് അവര്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ രണ്ടുപേരെയും കിടന്ന നിലയില്‍ കണ്ടു. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

keywords:kasaragod-kuttikkol-mother-doughter-suicide

Post a Comment

0 Comments

Top Post Ad

Below Post Ad