Type Here to Get Search Results !

Bottom Ad

ക്യാമ്പസുകളില്‍ തീവ്രവാദി സംഘടനകള്‍ ഇടപെടുന്നതില്‍ അന്വേഷണം വേണം: എസ് എഫ് ഐ

രാജപുരം(www.evisionnews.in): ക്യാമ്പസുകളില്‍ തീവ്രവാദി സംഘടനകള്‍ ഇടപെടുന്നതില്‍ അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു. ജില്ലയിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് അടുത്ത കാലത്തായി ചില തീവ്രവാദി സംഘടനകള്‍ പിടിമുറുക്കുന്നതായി വാര്‍ത്ത വന്നിട്ടുണ്ട.്  ഇത്തരം സംഘടനകളെ കണ്ടെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കേണംമെന്ന് ക്യാമ്പ് ആവിശ്യപ്പെട്ടു.
പാണത്തൂരില്‍ ചെറങ്കവ് സ്‌കൂളില്‍ നടന്ന ക്യാമ്പ് പുരോകമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് കെ ഇ എന്‍ കുഞ്ഞമ്മദ്  ഉദ്ഘാടനം ചെയ്തു.കെ മഹേഷ് അധ്യക്ഷനായി,ടി കെ രവി,ഡോ വി ശിവദാസന്‍,മനോജ് പട്ടാന്നൂര്‍,ജെയ്ക് സി തോമസ് എന്നിവര്‍ ക്ലാസെടുത്തു.
ക്യാമ്പിന്റെ ഭാഗമായി നേതൃസംഗമം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി വി കെ നമ്പൂതിരി സ്മാരക അവാര്‍ഡ്  വിതരണോദ്ഘാടനം പി കരുണാകരന്‍ എംപി നിര്‍വഹിച്ചു പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയവര്‍,ഡിഗ്രി പരിക്ഷയി റാങ്ക് നേടിയര്‍,  എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയമൂന്ന് പൊതു വിദ്യാലയം, ഒന്നാംക്ലാസില്‍ ഏറ്റവും  കൂടുല്‍ കുട്ടികളെ  പ്രവേശിപിച്ച പൊതു വിദ്യാലയം എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി.

keywords:Kasaragod-Rajapuram-Campus-SFI-students-terrorist-school

Post a Comment

0 Comments

Top Post Ad

Below Post Ad