Type Here to Get Search Results !

Bottom Ad

ശരിക്കും ഈ കാസര്‍കോട് എവിടെയാ സാറന്മാരേ...

റഫീഖ് വിദ്യാനഗര്‍      


കാസര്‍കോട് കേരളത്തിലല്ലേ.. എന്നാണ് ഇന്ന് പലരുടെയും ചോദ്യം .. അതിനെ സാമ്യപ്പെടുത്തി മെസേജുകളും ട്രോളുകളും സോഷ്യല്‍ മീഡിയില്‍ സജീവമാണ്. കേരളത്തില്‍ മാറി മാറി വരുന്ന ഭരണം ആര് നടത്തിയാലും കാസര്‍കോടിന് എന്നും അവഗണന മാത്രമേ നല്‍കുന്നുള്ളൂ. എത്ര ബജറ്റ് അവതരിപ്പിച്ചാലും കാസര്‍കോടിന് വേണ്ടി കാര്യമായി ഒന്നും ചെയ്യിന്നില്ലെന്നാണ് സത്യം. ഇതാ ഇപ്പൊ അവസാനമായി കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍ കോളജിന് കാര്യമയി ഒന്നും നീക്കിയതുമില്ല.. ആര് കൊണ്ടവന്നാലും ആര് ഭരിച്ചാലും ശരി സാറന്മാരേ ഞങ്ങളുടെ ഈ കോളജ് ഒന്ന് സാക്ഷാത്കരിച്ച തന്നേയ്... 
ഈയിടെ സോഷ്യല്‍ മീഡിയില്‍ ഏറെ രസകരമായ ട്രോള്‍ പ്രത്യക്ഷപ്പെട്ടത് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ ട്രെയിന്‍ വരുന്നതിനെ കുറിച്ചാണ്... കാസര്‍കോട് കേരളത്തിലല്ലേ എന്ന സംശയം ഇത് തന്നെ മതിയല്ലോ. ഭരണം മാറി മാറി വന്നപ്പോഴും മറ്റ് ജില്ലകളില്‍ അനവധി വികസന കാര്യങ്ങള്‍ക്ക് തുക നീക്കിവെക്കുമ്പോഴും കാസര്‍കോട്് മാത്രം നോക്കുകുത്തിയെപോലെ... കേരളം രൂപീകരിച്ചതിനും കാസര്‍കോടിനെ കേരളത്തില്‍ ഉള്‍പ്പെടുത്തിയതിനും ശേഷം എന്തൊക്കെ മാറ്റമാണ് നമ്മുടെ നാടിന് വേണ്ടി നമ്മുടെ നേതാക്കള്‍ നേടിയെടുത്തത് എന്ന് പുനഃപരിശോധിക്കേണ്ടി വരും. മറ്റു ജില്ലകളില്‍ ഒട്ടനവധി വികസനങ്ങള്‍ കൊണ്ടു വരുമ്പോള്‍ കാസര്‍കോടിന് വാക്ക്് കൊടുത്ത പലതിന്റേയും കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. ഓരോ മഴയ്ക്കും റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്... വാഹനങ്ങള്‍ക്ക് റോഡ് നികുതി അടച്ചിട്ടാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത് എന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. (www.evisionnews.in)
കാസര്‍കോടിന് ഈയിടയാണ് കേന്ദ്ര സര്‍വകലാശാലയും ഉദുമ ഗവ ആര്‍ട്‌സ് കോളജും അനുവദിച്ചത്. എന്നാല്‍ കേന്ദ്ര സര്‍വകലാശാല കാസര്‍കോടിന് പുറത്തേക്ക് കൊണ്ടുപോവാന്‍ നീക്കം നടത്തുകയും അതിനെതിരെ സമരങ്ങള്‍ നടന്നതും പത്രമാധ്യമങ്ങള്‍ വഴി കണ്ടതാണ്... മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോടിന് ഇനിയും ഒരുപാട് വളരാനുണ്ട്. കാസര്‍കോട്ടെ ഗതാഗതക്കുരുക്ക്് പെരുന്നാള്‍ തിരക്കിനിടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്തു.. നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതാണ് ഈ ഗതാഗതക്കുരുക്കിന് കാരണം. 
കാസര്‍കോടിനെ വികസനത്തിന്റെ പരിധിക്ക് പുറത്താക്കുന്നത് ഖേദകരമാണ്. നാടിന് നേടിയെടുക്കുന്ന ചിലത് വിസ്മരിക്കുന്നില്ല. എന്നാലും അല്ല സാറന്മാരെ ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്തപോലെ നടിക്കുകയാണോ...? അതോ നിങ്ങളെകൊണ്ടൊന്നും പറ്റില്ലെന്ന തെളിയിക്കുകയാണോ....?  (www.evisionnews.in)
വികസനത്തിന്റെ കാര്യങ്ങളില്ലെങ്കിലും ഇവിടെ രാഷ്ട്രീയം നോക്കാതെ ഒന്നിച്ച പ്രവര്‍ത്ഥിക്കുകയല്ലേ വേണ്ടത്. കഴിഞ്ഞ ഇലക്ഷനില്‍ കാസര്‍കോട്ടെ ഉപ്പു വെള്ളത്തിന്റെ കാര്യത്തില്‍ തന്നെ രാഷ്ട്രീയ കക്ഷികള്‍ ഇടം വലം തിരിഞ്ഞ്്് കുറ്റപ്പെടുത്തുകയായിരുന്നു... അതിനെ മുതലെടുത്തു വേറെ ചിലരും.. എന്തിനാണ് ഒരു വോട്ടിന് വേണ്ടി ഇത്രയും ബുദ്ധിമുട്ടിക്കുന്നത് എന്ന ചിന്തിച്ചുപോയ നിമിഷങ്ങളും ഉണ്ടായിരുന്നു. ഭരണം നേടിയെടുക്കുന്നു എന്നതല്ല പ്രധാനം. ഭരിക്കുമ്പോ ആര്‍ക്കും ബുദ്ധിമുണ്ടാവാതെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി... നാടിന് വേണ്ടി... പ്രവര്‍ത്തിക്കാനും ഊര്‍ജം വേണം. പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം ഒന്നിച്ച നിന്ന്‌കൊണ്ട് ചെയ്യാന്‍ തയാറായാല്‍ അതല്ലേ സാറന്മാരേ ഏറ്റവും വല്യകാര്യം... 
അഗണനയുടെ കയ്പുനീര് കുടിച്ച്് കഴിയുന്ന ബെള്ളൂര്‍ നിവാസികളുടെ ദുരിതകഥ കഴിഞ്ഞ ദിവസം ഇവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവഗണനയില്‍ മനംമടുത്ത്് ജനകീയ പ്രക്ഷോഭത്തിന് തയാറെത്തിരിക്കുകയാണ് പഞ്ചായത്ത് നിവാസികള്‍. നഗരം പെട്ടെന്നുറങ്ങാതിരുന്നാല്‍ മതിയല്ലോ... എന്ത് കാര്യത്തിലും കേറി ഇടപെടാന്‍ പോന്ന ഉശിരുള്ള ചെറുപ്പക്കാര്‍ മാത്രം ഇത്തരം അവഗണക്കെതിരെ പ്രതികരിക്കുന്നില്ല. സമര പരിപാടികള്‍ പലതും കാസര്‍കോട്്് നടന്നിട്ടുണ്ട്. ഇനി ഇത്തരം അവഗണക്കെതിരെ ആവട്ടെ സമരവും പോരാട്ടവും... അതിന് വേണ്ടിയെങ്കിലും രാഷ്ട്രീയവും ഭരണവും നോക്കാതെ ഒന്നിച്ച നില്‍ക്കാന്‍ ഭരണകര്‍ത്താക്കളും നേതാക്കളും തയാറാവണം.. ഒന്നിക്കുക നാടിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും........ (www.evisionnews.in)

keywords : kasaragod-kerala-district-poltics
Tags

Post a Comment

0 Comments

Top Post Ad

Below Post Ad