Type Here to Get Search Results !

Bottom Ad

വധഭീഷണി: സഹോദരനെതിരെ യുവതി വനിതാ കമ്മീഷന് പരാതി നല്‍കി

കാസര്‍കോട് (www.evisionnews.in) : സഹോദരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വനിതാ കമ്മീഷനില്‍ സ്ത്രീയുടെ പരാതി. പെര്‍മുദെ മുണ്ടകുദലിലെ ഹസ്സന്റെ ഭാര്യ റുഖിയയാണ് സഹോദരന്‍ മുഹമ്മദ് കുഞ്ഞിക്കെതിരെ വനിതാ കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്. തറവാട് വീട്ടില്‍ ചെന്നപ്പോള്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി. 
പോലീസില്‍ പരാതി നല്‍കിയാല്‍ പാര്‍ട്ടി നേതാക്കളെ ഉപയോഗിച്ച് അത് ഇല്ലാതാക്കുമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. സഹോദരന്റെ ഭീഷണി മൂലം ഭയപ്പാടോടെയാണ് കഴിയുന്നതെന്നും ഉടന്‍ നടപടി ഉണ്ടാവണമെന്നും തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് റുഖിയ പരാതി നല്‍കിയത്.

keywords: news-police-wemons-cell

Post a Comment

0 Comments

Top Post Ad

Below Post Ad