Type Here to Get Search Results !

Bottom Ad

കുത്തേറ്റുവെന്ന കള്ളക്കഥ മെനഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് റിമാണ്ടില്‍


കാസര്‍കോട് (www.evisionnews.in) : കുത്തേറ്റുവെന്ന കള്ളക്കഥ കെട്ടിചമച്ച് നഗരത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച  യുവാവ് റിമാണ്ടില്‍. 
ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ബി.എ അസ്ഹറുദ്ദീനാ(24)ണ് റിമാണ്ടിലായത്. ജുലൈ ഒന്നിന് ഉച്ചക്ക് കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍-ആനബാഗിലു റോഡില്‍ വെച്ച് ഓമ്‌നി വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് അസ്ഹറുദ്ദീന്‍ പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ ദുരൂഹത തോന്നി പൊലീസ് നടത്തിയ  അന്വേഷണത്തിനൊടുവിലാണ് പരാതിക്കാരന്‍  പ്രതിയായത്. സുഹൃത്തുമായി ഗൂഢാലോചന നടത്തി ശരീരത്തില്‍ മുറിവുകളുണ്ടാക്കി നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാനാണ് അസ്ഹറുദ്ദീന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 

അസ്ഹറുദ്ദീന്റെ പരാതിയില്‍ നേരത്തെ പൊലീസ് മൂന്ന് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. 
സാമുദായിക സ്പര്‍ദ മൂലമാണ് അക്രമമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് സ്ഥലത്തെത്തി സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 
തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. പി. മുരളീധരന്‍, സി.ഐ. എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യാജമാണെന്ന് തെളിഞ്ഞത്. അസ്ഹറുദ്ദീന്റെ മൊഴിയിലെ വൈരുദ്ധ്യവും സംഭവസ്ഥലത്തെ ക്യാമറകള്‍ നോക്കിയുള്ള അന്വേഷണവുമാണ് സംഭവം കെട്ടിച്ചമച്ചതാണെന്ന് തെളിയിച്ചത്. കൂട്ടുപ്രതി സിദ്ദിഖിനെ പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുന്നു.

keywords: Youth-Remanded-Kasaragod-fake-murder-case

Post a Comment

0 Comments

Top Post Ad

Below Post Ad