Type Here to Get Search Results !

Bottom Ad

സൗഹൃദം പ്രസരിപ്പിച്ച് ഈദ് അര്‍ത്ഥപൂര്‍ണ്ണമാക്കുക: സംയുക്ത മുസ്ലിം ജമാഅത്ത് കോ-ഒര്‍ഡിനേഷന്‍ കമ്മിറ്റി

                               
കാസര്‍കോട്(www.evisionnews.in): ഒരു മാസക്കാലം നീണ്ടുനിന്ന വ്രതത്തിലൂടെ സിദ്ധിച്ച
ആത്മനിയന്ത്രണവും ഉയര്‍ന്ന ജീവിത സംസ്‌കാരവും പ്രതിഫലിച്ചുകൊണ്ട് ഉത്തമ സമുദായത്തിന്റെ ജീവല്‍ മാതൃകകളായി പെരുന്നാളാഘോഷത്തെയും തുടര്‍ജീവിതത്തെയും പരിപോഷിപ്പിക്കണമെന്ന് സംയുക്ത മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ
കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു. 
മാനവ സമൂഹത്തിനാകെ മാതൃകയായിത്തീരേണ്ട ഉത്തമ ജീവിത സംസ്‌കാരമാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നത്.ആ ജീവിത സംസ്‌കൃതിയെ പരിപോഷിപ്പിക്കുന്നതിനുള്ള ഊന്നലാണ് വ്രതത്തിലൂടെ നിര്‍വ്വഹിക്കുന്നത്. വ്രതശുദ്ധിയിലൂടെ നേടിയ വ്യക്തി വിശുദ്ധി ഉത്തമ സമൂഹസൃഷ്ടിക്ക് നിദാനമാകേണ്ടതാണ്. ഉത്തമ സമുദായത്തിന്റെ അടയാളപ്പെടുത്തലുകള്‍ പെരുന്നാള്‍ ആഘോഷം മുതല്‍ ദൃശ്യമാകേണ്ടതുണ്ട്. മതനിരപേക്ഷ സാമൂഹിക സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ ചുറ്റുപാടുകളില്‍
സ്‌നേഹം പ്രചരിപ്പിക്കുവാനും, സൗഹൃദം ഊട്ടിയുറപ്പിക്കുവാനും, മൈത്രി
ദൃഢപ്പെടുത്തുവാനും ഉതകുന്ന വിധത്തില്‍ ഈദാഘോഷം ചിട്ടപ്പെടുത്താന്‍
വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. മതമെന്നന്നറിയാത്ത ഒറ്റപ്പെട്ടവരില്‍
നിന്നുണ്ടാകുന്ന അരുതായ്മകള്‍ മഹിതമാര്‍ന്ന ഒരു സമുദായത്തിന്റെ
കൊള്ളരുതായ്മയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്ന പശ്ചാത്തലത്തില്‍ ജമാഅത്ത് കമ്മിറ്റികളും സാമൂഹിക സാംസ്‌കാരിക നായകരും ബോധവാന്മാരാകുകയും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണ്. പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന കരിമരുന്ന് പ്രയോഗങ്ങള്‍, ശബ്ദഘോഷങ്ങള്‍ സൃഷ്ടിക്കുകയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ബൈക്ക് റൈസിംഗുകള്‍, ആഭാസങ്ങള്‍ കുത്തിനിറച്ചുള്ള കലാപ്രകടനങ്ങള്‍ മുതലായവ പെരുന്നാളിന്റെ പവിത്രതയ്ക്ക് നിരക്കാത്തതാകയാല്‍ അവയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും സഹോദര സമുദായങ്ങളെക്കൂടി പെരുന്നാള്‍ സദ്യയിലും ആഘോഷങ്ങളിലും ഭാഗവാക്കാക്കി വിപുലമായ സൗഹൃദാന്തരീക്ഷം രൂപപ്പെടുത്തണമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kasaragod-Eid-Friemdship-Muslim-jama ath-Commite

Post a Comment

0 Comments

Top Post Ad

Below Post Ad