Type Here to Get Search Results !

Bottom Ad

പ്രതിഷേധം ശക്തമായപ്പോള്‍ മാലിന്യം ചാക്കിലാക്കി നഗരസഭ തലയൂരുന്നു

കാസര്‍കോട് (www.evisionnews.in) : വ്യാപാരികളടക്കമുള്ളവരുടെ പ്രതിഷേധം ശക്തമായപ്പോള്‍ നഗരത്തില്‍ കുന്നുകൂടിയ മാലിന്യം ശുചീകരണ തൊഴിലാളികള്‍ ചാക്കിലാക്കി പുതിയ മോഡല്‍ സൃഷ്ടിച്ചത് മറ്റൊരു വിവാദത്തിന് വഴി വെച്ചു. ഇപ്പോള്‍ ചാക്കിലാക്കിയ മാലിന്യം എവിടെ തള്ളുമെന്നറിയാതെ വട്ടം കറങ്ങുകയാണ് നഗരസഭാ ശുചീകരണ വിഭാഗം.
പുതിയ ബസ്സ്റ്റാന്റ് മുതല്‍ റെയില്‍ വെസ്റ്റേഷന്‍ വരെയുള്ള റോഡരികില്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പെരുന്നാള്‍ ആഘോഷം കഴിഞ്ഞതോടെ വഴിവാണിഭക്കാരും,വ്യാപാരസ്ഥാപനങ്ങളും തള്ളിയ മാലിന്യങ്ങളാണ് റോഡില്‍ നിറയെ ഉണ്ടായിരുന്നത്.  മാലിന്യം മഴവെള്ളത്തില്‍ ഒലിച്ച് റോഡിലാകെ പടര്‍ന്നപ്പോഴാണ് മാലിന്യ കൂമ്പാരം ചാക്കിലാക്കി റോഡരികില്‍ തന്നെ കെട്ടി വെച്ച് കാസര്‍കോട് നഗരശുചീകരണ വിഭാഗം പുതിയ മോഡല്‍ സൃഷ്ടിച്ച് ജനങ്ങളെ അമ്പരപ്പിച്ചത്.
നേരത്തെ മാലിന്യങ്ങള്‍ റോഡരികില്‍ തന്നെ തീയിട്ട് കത്തിച്ച് അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ചവരാണ്്  മാലിന്യം ചാക്കില്‍ കെട്ടി സൂക്ഷിക്കുന്നത്.

keywords: kasaragod-muncipalty-waste-town-clear

Post a Comment

0 Comments

Top Post Ad

Below Post Ad