Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളേജ്: നിര്‍മ്മാണം തുടരുന്നുണ്ടെന്ന് മന്ത്രി ശൈലജ


തിരുവനന്തപുരം (www.evisionnews.in) : ഉക്കിനടുക്കയിലെ കാസര്‍കാട് മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണത്തിന് 6845 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അക്കാദമി ബ്ലോക്കിന്റെ പണികള്‍ നടന്ന് വരുന്നതായും ആദ്യഘട്ടമായി പ്രദേശത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും പ്രത്യേക ജലവിതരണ നിര്‍മ്മാണം ഒരുക്കുകയും ചെയ്തുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയില്‍ അറിയിച്ചു. 
മെഡിക്കല്‍ കോളേജിന് 25.08 ഹെക്ടര്‍ സ്ഥലം അനുവദിച്ചു. പ്രൊജക്ട് മാനേജ്‌മെന്റ് കിറ്റ്‌കോ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പ്പിച്ചു. 2012-13 മുതല്‍ 201617 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി യഥാക്രമം 625 ലക്ഷം, 250 ലക്ഷം, 250 ലക്ഷം, 350 ലക്ഷം, 750 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നബാര്‍ഡ് ഐ.ആര്‍.ഡി.എഫ് ലോണായി 5818.25 ലക്ഷവും കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2500 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി എം.എല്‍.എയെ അറിയിച്ചു.

keywords: Kasaragod-medical-college

Tags

Post a Comment

0 Comments

Top Post Ad

Below Post Ad