Type Here to Get Search Results !

Bottom Ad

കീഴൂര്‍ ലക്കി സ്റ്റാര്‍ ക്ലബ്ബ് യു.എ.ഇ.കമ്മിറ്റിയുടെ നിര്‍ധനര്‍ക്ക് ഒരു കൈതാങ്ങ് മാതൃകയായി

കീഴൂര്‍(www.evisionnews.in): കീഴൂര്‍ ലക്കി സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ.ഇ.കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് ഒരുകൈതാങ്ങ് പരിപാടി മാത്യകയായി..കീഴൂര്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്  കീഴൂര്‍-മംഗലാപുരം സംയുക്തഖാസി ത്വാഖ അഹ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. 
വിവാഹ സഹായമായി നിര്‍ധന കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് 10 പവന്‍ സ്വര്‍ണ്ണാഭരണം നല്‍കി.ഒരു യുവാവിന് ജീവിതമാര്‍ഗമായി ഓട്ടോറിക്ഷയുംനല്‍കി. മൂന്ന് കുടുംബത്തിന് ഭവന സാമഗ്രികളും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും കായിക രംഗത്ത് വളര്‍ച്ചയക്കായി കായിക താരങ്ങള്‍ക്ക് ജെ സി ഉള്‍പ്പെടെയുള്ള കായിക കിറ്റുകളും നല്‍കി. സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മാനവ സൗഹാര്‍ദ്ദ സമ്മേളനവും നടത്തി.ലക്കി സ്റ്റാര്‍ കീഴൂര്‍ കമ്മിറ്റി പ്രസിഡന്റ് സഹീര്‍ എ. സൈഡ്അധ്യക്ഷത വഹിച്ചു.ചെമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ല ട്ര, കീഴൂര്‍ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ കടവത്ത്, ബേക്കല്‍ എസ്.ഐ.ആദം ഖാന്‍, വാര്‍ഡ് അംഗം എസ്.രാജന്‍ എന്നിവര്‍ക്ക് സേവന സാമഗ്രികള്‍ കൈമാറി. സൗഹാര്‍ദ്ദ സമ്മേളനത്തില്‍ കാസര്‍കോട് ജയില്‍ സൂപ്രണ്ട് കെ.വേണു, കല്ലട്ര റസാക്ക്, സിറാര്‍ ഹാജി, അബ്ദുകല്ലട്ര, നന്തീഷ്, എന്‍.എസ്.സുധാകരന്‍, സോമന്‍, ആര്‍.ഗണേഷന്‍, സി.അജിത്, സുരേന്ദ്രന്‍ ബ്രദേഴ്‌സ്, ബഷീര്‍, അഷറഫലി, കെ.എസ്. സാലി, മനാഫ്, സി.എ ഇക്ബാല്‍, തൗസീഫ്, ലത്തീഫ്, അബ്ദുല്‍ റഹ്മാന്‍ ഹാജി, ഖലീല്‍ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ഖാദര്‍ സ്വാഗതവും യു.എ.ഇ.കമ്മിറ്റി ജോ. സെക്രട്ടറി സുബൈര്‍ നന്ദിയും പറഞ്ഞു.

keywords:kasaragod-keezhur-gold-lucky-star-club

Post a Comment

0 Comments

Top Post Ad

Below Post Ad