Type Here to Get Search Results !

Bottom Ad

പി കരുണാകരന്റെ എം പി ഫണ്ട്: 87.56 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍

കാസര്‍കോട്(www.evisionnews.in):  ജില്ലയില്‍ പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് പദ്ധതികള്‍ക്കായി 87.56 ലക്ഷം രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഭരണാനുമതി നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തടവുകാരുടെ വാര്‍ഡ് നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും കാസര്‍കോട് നഗരസഭയില്‍ കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സില്‍ ക്ലാസ് റൂം നിര്‍മ്മിക്കുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ചു.
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തില്‍ ആയംപാറ ജി യു പി സ്‌കൂളിന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ 10.57 ലക്ഷം രൂപയുടേയും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ കാടങ്കോട് ജി എച്ച് എച്ച് എസ് എസില്‍ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിക്കാന്‍ 12.90 ലക്ഷം രൂപയുടേയും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ ചീമേനി തുറന്ന ജയിലില്‍ സ്റ്റേജും ഓഡിറ്റോറിയവും നിര്‍മ്മിക്കുന്നതിന് 18.60 ലക്ഷം രൂപയുടെയും പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി. കാഞ്ഞങ്ങാട് നഗരസഭയില്‍ പുതുക്കൈ ജി യു പി സ്‌കൂളിന് അടുക്കളയും സ്റ്റോര്‍ റൂമിന്റെയും പ്രവൃത്തിക്ക് 2.50 ലക്ഷം രൂപയും മോനാച്ച പി എന്‍ പണിക്കര്‍ സ്മാരക ഗ്രന്ഥവേദി ആന്റ് വായനശാലയ്ക്ക് കെട്ടിടം പണിയാന്‍ 10 ലക്ഷം രൂപയും മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ കാര്യക്കുന്ന്-തലക്കാനം റോഡ് ടാറിംഗിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു.
മുളിയാര്‍ പഞ്ചായത്തിലെ ചോക്കമൂല-കൊളചെപ്പ് റോഡ് നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോല്‍-കല്ലട്ക്ക സോളിംഗിനും ടാറിഗിനും അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചത്.


keywords: Kasaragod-Kanhangad-P karunakaran-MP-Fund

Post a Comment

0 Comments

Top Post Ad

Below Post Ad