Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ പോലീസിന് അസഹിഷ്ണുതയുടെ മുഖം -മുസ്ലിം ലീഗ്

കാസര്‍കോട്(www.evisionnews.in): കാസര്‍കോട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വേറിട്ട കണ്ണിലൂടെ കാണുന്ന പോലീസിന് അസഹിഷ്ണുതയുടെ മുഖമാണുള്ളതെന്നും,സംഘ് പരിവാറിന്റെ ബീ ടീമായി പ്രവര്‍ത്തിക്കുന്ന ചില പോലീസുകാര്‍
സ്ഥലം മാറിവരുന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച്മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ പ്രേരിപ്പിക്കുകയാണെന്നും
നാട്ടില്‍ സമാധാനഭംഗം സൃഷ്ടിക്കുന്നതില്‍ ഇത്തരം പോലീസുകാര്‍ക്ക് വലിയപങ്കുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ഈ അനീതി ചൂണ്ടിക്കാണിച്ച് പരിഹാരം തേടുന്നതിന് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ നേതാക്കളും, എം.എല്‍.എ.മാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും, ഭരണാധികാരികളെയും കാണാനും തീരുമാനിച്ചു.

ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, എ.അബ്ദുള്‍ റഹ്മാന്‍, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.എം.ശംസുദ്ദീന്‍ ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ. എ.ബക്കര്‍ ,എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി .മുഹമ്മദ് കുഞ്ഞി, ടി.എ.മൂസ, എല്‍.എ. മഹമൂദ് ഹാജി, എം.എസ്. മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെളളിക്കോത്ത്, വി.കെ.പി.ഹമീദലി, എം.അബ്ബാസ്, എ.എ.ജലീല്‍, വി.കെ.ബാവ , സയ്യിദ്ഹാദി തങ്ങള്‍, പി.എച്ച്.അബദുള്‍ ഹമീദ് ,പി.അബൂബക്കര്‍ , എ.എം.കടവത്ത്, സി.ബി.അബ്ദുല്ല ഹാജി, എസ്.പി. സലാഹുദ്ദീന്‍, മാഹിന്‍ കേളോട്ട്, എം.എ യൂസുഫ്,  മെട്രോ മുഹമ്മദ് ഹാജി, കെ.മുഹമ്മദ് കുഞ്ഞി, സി.കെ.പി..യൂസുഫ് ഹാജി, എം.ടി. അബ്ദൂള്‍ ജബ്ബാര്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ .എം അഷറഫ്, ഹാഷിംബംബ്രാണി, ഹുസാംപ ളളങ്കോട്,1 എ.പി.ഉമ്മര്‍,                     അഡ്വ: പി.എ.ഫൈസല്‍, അന്‍വര്‍ ചേരങ്കൈ, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Keywords: Kasaragod-Muslim-League-Police-UDF-Socialism

Post a Comment

0 Comments

Top Post Ad

Below Post Ad