Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍-പടന്ന സ്വദേശികള്‍ ഐ എസില്‍ ചേര്‍ന്നതായി മുഖ്യമന്ത്രിയോട് സി പി എം നേതാക്കള്‍

കാസര്‍കോട്(www.evisionnews.in): തൃക്കരിപ്പൂര്‍-പടന്ന സ്വദേശികളായ ദമ്പതിമാരടക്കം ഒരു ഡസനോളം പേര്‍ അന്താരാഷ്ട്ര ഭീകര സംഘടന ആയ ഐ എസ്സില്‍ ചേര്‍ന്നതായി സി പി എം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ഡോ.വി പി പി മുസ്തഫ. ഇൗ വിവരം മുഖ്യമന്ത്രി പ്ണറായി വിജയനെ ധരിപ്പിച്ചതായി മുസ്തഫ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു. പി കരുണാകരന്‍ എം പിക്കും എം രാജഗോപാലന്‍ എം എല്‍ എയ്ക്കും ഒപ്പമാണ് മുസ്തഫ പിണറായിയെ ഇന്ന് കണ്ടത്. പടന്നയിലെ ഒരു ഡോക്ടറും ഭാര്യയും ഒരു ബിസിനസ്സ്‌കാരനും ഭാര്യയും മറ്റൊരു ദമ്പതികളും ഐ എസ്സില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്ന് ഇവരുടെ രക്ഷിതാക്കള്‍ സി പി എം നേതാക്കളെ നേരിട്ട് ധരിപ്പിച്ചതായി മുസ്തഫ പറഞ്ഞു. തങ്ങള്‍ ദൈവീക രാജ്യത്ത് എത്തിയതായി കാണിച്ച് വാട്‌സാപ്പ് സന്ദേശം രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുത്തതായി അവര്‍ പറഞ്ഞതായും മുസ്തഫ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് പരാതി കിട്ടിയ ഉടന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി.

Keywords: Kasaragod-Thrikkaripur-Padanna-12-Persone-Join-ISS-Suspect

Post a Comment

0 Comments

Top Post Ad

Below Post Ad