കാസര്‍കോട്:(www.evisionnews.in)ജില്ലയില്‍ വിവിധ വികസന പ്രവര്‍ത്തികള്‍ക്കായി പ്രഭാകരന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുളള വികസന പാക്കേജ് അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാക്ക്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, സബ് കളക്ടര്‍ മൃണ്‍മയി ജോഷി എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഇതുവരെയായി 42 പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 18 പദ്ധതികളുടെ പ്രവൃത്തി നടന്നു വരികയാണ്. കഴിഞ്ഞ ബഡ്ജറ്റില്‍ വികസന പാക്കേജിനായി 87.98 കോടി രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളും ജനപ്രതിനിധികളും സമര്‍പ്പിച്ച പദ്ധതികള്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാരിലേക്ക് അയക്കാന്‍ യോഗത്തില്‍ തീരുമാനമായി. പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. എ ഡി എം കെ അംബുജാക്ഷന്‍, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : kasargod-development-commission
Post a Comment
0 Comments