Type Here to Get Search Results !

Bottom Ad

ഉദുമയില്‍ അങ്കത്തട്ടൊരുങ്ങി: യു ഡി എഫും എല്‍ ഡി എഫും ബി ജെ പിയും പത്രിക നല്‍കി

കാസര്‍കോട്(www.evisionnews.in): ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. യു ഡി എഫിലെ പി കെ എം ഷാനാവാസും, എല്‍ ഡി എഫിലെ മൊയ്തീന്‍ കുഞ്ഞി കളനാടും ബി ജെ പിയിലെ ബാബുരാജുമാണ് പത്രിക നല്‍കിയത്.
 ഇന്ന് പത്രിക സമര്‍പ്പിച്ചത്. ഷാനവാസിനൊപ്പം കോണ്‍ഗ്രസ്സ് നേതാക്കളായ കെ പി കുഞ്ഞിക്കണ്ണന്‍, സി കെ ശ്രീധരന്‍, പി എ അഷ്‌റഫലി, എ നീലകണ്ടന്‍, എ ഗോവിന്ദന്‍ നായര്‍ മുസ്ലിം ലീഗ് നേതാക്കളായ സി ടി അഹമ്മദലി, കല്ലട്രമാഹിന്‍ ഹാജി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, റഷീദ് ഹാജി എന്നിവരും പത്രികാസമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു.


വിദ്യാനഗറിലെ എ കെ ജി മന്ദിരത്തില്‍ നിന്ന് പ്രകടനമായാണ് എല്‍ ഡി എഫ്-ഐ എല്‍ എല്‍ സ്ഥാനാര്‍ത്ഥി പത്രിക നല്‍കാനെത്തിയത്. ഇടത് മുന്നണി നേതാക്കളായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, കെ വി കൃഷ്ണന്‍ ഐ എന്‍ എല്‍ നേതാക്കളായ അസീസ് കടപ്പുറം, കെ എസ് ഫക്‌റുദ്ദീന്‍, സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ മൊയ്തീന്‍ കുഞ്ഞി കളനാടിനൊപ്പമുണ്ടായിരുന്നു.


ബി ജെ പിയിലെ എം ബാബുരാജും പത്രിക നല്‍കി. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്ക്, ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കൈലാസ് പള്ളിപ്പുറം, പ്രസിഡണ്ട് വൈ. കൃഷ്ണദാസ്, കെ.ടി പുരുഷോത്തമന്‍, മണികണ്ഠന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.


Keywords:Kasaragod-Udma-Bye-Election-UDF-LDF-BJP-Candidate-Nomination-Filed

Post a Comment

0 Comments

Top Post Ad

Below Post Ad