Type Here to Get Search Results !

Bottom Ad

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് പത്രിക സ്വീകരിക്കുന്നത് തിങ്കളാഴ്ചവരെ

കാസര്‍കോട്(www.evisionnews.in):  ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ജുലൈ 4 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് നടപടികള്‍ ആരംഭിച്ചു. സ്ഥാനാര്‍ത്ഥികളാരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. 11 ന് തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയ്യതി. 12 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. 14 നാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ആവശ്യമുള്ള പക്ഷം ഈ മാസം 28 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെ വോട്ടെടുപ്പ് നടക്കും. 29 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Keywords:Kasaragod-Udma-Bye-Election-Dist-Collector

Post a Comment

0 Comments

Top Post Ad

Below Post Ad