Type Here to Get Search Results !

Bottom Ad

ജൈവകര്‍ഷകന് ലഭിച്ച അവാര്‍ഡ് തുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കി

കാസര്‍കോട്(www.evisionnews.in): ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ഈ വര്‍ഷത്തെ കര്‍ഷകരത്‌നം അവാര്‍ഡിന് അര്‍ഹനായ കോടോം ബേളൂര്‍ പറക്കളായിയിലെ  പുന്നകുഴി തോമസ് അഗസ്റ്റിന് ലഭിച്ച പുരസ്‌ക്കാരതുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായ ഫണ്ടിലേക്ക് കൈമാറി. 
കളക്ടറുടെ ചേമ്പറില്‍ ജില്ലാകളക്ടര്‍ ഇ ദേവദാസ് അവാര്‍ഡ് തുകയായ 10000 രൂപ തോമസ് അഗസ്റ്റിനില്‍നിന്ന് ഏറ്റുവാങ്ങി. എ ഡി എം കെ അംബുജാക്ഷന്‍, കാവുങ്കല്‍ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. ജൈവകൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയ്ക്ക് നല്‍കിയ സംഭാവനകളാണ് തോമസ് അഗസ്റ്റിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കോടോം ബേളൂര്‍ പഞ്ചായത്തിലെ മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരവും വി എഫ് പി സി കെയുടെ അജാനൂര്‍ ക്ലസ്റ്ററിലെ മികച്ച രണ്ടാമത്തെ കര്‍ഷകനുള്ള പുരസ്‌കാരവും തോമസ് അഗസ്റ്റിന് ലഭിച്ചിരുന്നു.

Keywords:Kasaragod-Kodom-Beloor-FTAK-Vegitable-Agriculture-Award

Post a Comment

0 Comments

Top Post Ad

Below Post Ad