Type Here to Get Search Results !

Bottom Ad

ചെയര്‍മാന്‍: കമല്‍; ചലച്ചിത്ര അക്കാദമി, ലെനിന്‍ രാജേന്ദ്രന്‍ കെഎസ്എഫ്ഡിസി

തിരുവനന്തപുരം(www.evisionnews.in): സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും.  ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംവിധാകയന്‍ ലെനിന്‍ രാജേന്ദ്രന്‍ കേരള ചലചിത്ര വികസന കോര്‍പ്പറേഷന്‍(കെഎസ്എഫ്ഡിസി) ചെയര്‍മാനുമാകും.  ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ ഉണ്ടാകും.
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റ് കൂടിയാണ് കമല്‍.നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കമല്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് പ്രിയദര്‍ശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ അക്കാദമി ചെയര്‍മാനാക്കിയത്.

keywords:kerala-ksfdc-film-accadamy-kamal-lenin rajendran-chairman


Tags

Post a Comment

0 Comments

Top Post Ad

Below Post Ad