Type Here to Get Search Results !

Bottom Ad

കോട്ടിക്കുളം മേല്‍പ്പാലത്തിന് 10 കോടി


ഉദുമ (www.evisionnews.in) : കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന് പത്തുകോടി രൂപ അനുവദിച്ചതായി കെ കുഞ്ഞിരാമന്‍ എംഎല്‍എ . സംസ്ഥാന ബജറ്റില്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ എംഎല്‍എ ധനമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കി. തുടര്‍ന്നാണ് മേല്‍പ്പാലത്തിന് പത്തുകോടി അനുവദിച്ചത്. 
പാലക്കുന്ന് -മുതിയക്കാല്‍ റോഡ് കടന്നുപോകുന്നത് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് നടുവിലൂടെയാണ്. ബസ് ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഉദുമ പഞ്ചായത്ത് ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ നിവേദനവും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചതിന്റെ ഫലമായി റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്തായി മേല്‍പ്പാലം നിര്‍മിക്കാന്‍ റെയില്‍വേ അനുമതി നല്‍കി. 
എന്നാല്‍ ഇതിനാവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാനായില്ല.

keywords: KOttikulam-overcum-bridge-10-crore

Post a Comment

0 Comments

Top Post Ad

Below Post Ad