Type Here to Get Search Results !

Bottom Ad

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു


കണ്ണൂര്‍. (www.evisionnews.in)പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.കുന്നരു സ്വദേശി ധനരാജ് ആണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയാണ് ധനരാജ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് സിപിഎം ആരോപിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് അക്രമം.
പരേതനായ മന്ദ്യത്ത് കൃഷ്ണന്റേയും തൂളേരി വീട്ടില്‍ മാധവിയുടേയും മകനാണ് ധനരാജ്.
ബൈക്കില്‍ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്ക് കയറുന്നതിനിടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.സജിനിയാണ് ഭാര്യ.രണ്ട് മക്കളുണ്ട്‌






keywords :kannur-payynur-murder-cpm



Post a Comment

0 Comments

Top Post Ad

Below Post Ad