Type Here to Get Search Results !

Bottom Ad

കഞ്ചാവ് സംഘത്തിലെ രണ്ടുപേരെ പോലീസ് ഓടിച്ച് പിടിച്ചു ;ഒരാള്‍ രക്ഷപ്പെട്ടു

ചെറുവത്തൂര്‍ (www.evisionnews.in) :കഞ്ചാവുമായി വില്‍പ്പനക്ക് എത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് ഓടിച്ച് പിടിച്ചു. ഒരാള്‍ രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് തൃക്കരിപ്പൂര്‍  ഒളവറ കുറ്റിച്ചിയിലാണ് സംഭവം. എടച്ചാക്കൈ കോക്കാക്കടവിലെ ഇ.കെ. ഇര്‍ഫാന്‍ (20) പടന്ന തെക്കേപ്പുറത്തെ ടി.കെ. അഷ്‌റഫ് (19) എന്നിവരെയാണ് ചന്തേര എസ്.ഐ. ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.തൃക്കരിപ്പൂരില  മുബാറക്(25) ആണ് രക്ഷപ്പെട്ടത്. 
രക്ഷപ്പെട്ട മുബാറക് ആണ് കഞ്ചാവ് സംഘത്തലവനെന്ന് പോലീസ് പറഞ്ഞു. നേരത്തെ കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

keywords: Kanjav-gang-two-arrest-one-escaped-cheruvathr



Post a Comment

0 Comments

Top Post Ad

Below Post Ad