Type Here to Get Search Results !

Bottom Ad

ഗള്‍ഫില്‍ പോയ യുവാവിന്റെ കയ്യില്‍ കഞ്ചാവ് ഏല്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in) :  ഗള്‍ഫിലേക്ക് പോയ യുവാവിന്റെ കയ്യില്‍ പെരുന്നാള്‍ വസ്ത്രമെന്ന വ്യാജേന രണ്ട് കിലോ കഞ്ചാവ് നല്‍കി വഞ്ചിക്കാന്‍ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മിയാദി(21)നെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.

മീനാപ്പീസ് ഹദ്ദാദ്‌നഗറിലെ ഹനീഫയുടെ കയ്യിലാണ് വസ്ത്രപ്പൊതിയെന്ന പേരില്‍ കഞ്ചാവ് ഏല്‍പ്പിച്ചത്. ജുലൈ 3നാണ് സംഭവം. 
കരിപ്പൂരില്‍ നിന്നാണ് ഷാര്‍ജയിലെത്തിയത്. അയല്‍വാസി സമദിന്റെ മുറിയിലേക്കാണ് ഹനീഫ പോയത്. പെരുന്നാള്‍ വസ്ത്രമെന്ന് പറഞ്ഞ് ഒരാള്‍ പൊതി തന്നതാണെന്നും ഷാര്‍ജയിലെത്തിയാല്‍ ഒരാള്‍ വന്ന് വാങ്ങുമെന്നും പറഞ്ഞ് ഹനീഫ സമദിന് പൊതി കാട്ടിക്കൊടുത്തു. അതിനിടെ ഹനീഫ എത്തുന്നതിന് മുമ്പ് 'ഹനീഫ എന്നയാള്‍ എത്തിയോ' എന്ന് അന്വേഷിച്ച് നിരവധി തവണ സമദിന് ഫോണ്‍ വന്നിരുന്നു. സംശയം തോന്നിയ സമദ് പൊതി അഴിച്ച് നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സമദ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്ടും ഷാര്‍ജിലും നടന്ന പരിശോധനയില്‍ ഭാഗ്യം കൊണ്ട് ഹനീഫയുടെ കയ്യിലെ പൊതി ഉള്‍പ്പെടാത്തതിനാല്‍ വന്‍കേസില്‍ നിന്നാണ് രക്ഷപ്പെട്ടത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ ഉമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ച് കൂലിപ്പണിയെടുത്താണ് ഹനീഫ കുടുംബം നോക്കിയിരുന്നത്. ഈ അവസ്ഥ കണ്ട നാട്ടുകാരാണ് ഹനീഫയെ ഗള്‍ഫ് സുഹൃത്തുക്കള്‍ വഴി ഷാര്‍ജയില്‍ ജോലിക്കായി അയച്ചത്. രണ്ട് വര്‍ഷം മുമ്പ് ഇത്തരം രീതിയില്‍ ചതിയില്‍പെട്ട മീനാപ്പീസിലെ റാഷിദ് ഇപ്പോഴും കുവൈത്തിലെ ജയിലില്‍ കഴിയുകയാണ്. 
ഹനീഫയുടെ മാതാവ് ദൈനബിയാണ് മിയാദിനെതിരെ പരാതി നല്‍കിയത്.

keywords:kanjaav-case-auto driver-arsstd

Post a Comment

0 Comments

Top Post Ad

Below Post Ad