Type Here to Get Search Results !

Bottom Ad

ഷാര്‍ജ കെ.എം.സി.സി അഹ്‌ലാമു ശിഹാബ് കുടിവെള്ള പദ്ധതി വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും



കാസര്‍കോട്: (www.evisionnews.in)ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ചെരുമ്പ തൊണ്ടോളി കോളനിയില്‍ നിര്‍മ്മിച്ച് അഹ്‌ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതി വെള്ളിയാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാചനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 
തൊണ്ടോളി കോളനിയിലെ 40 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഭാവിയില്‍ 20 വീടുകളിലേക്ക് കൂടി ശുദ്ധജലം ലഭ്യമാക്കും. കുഴല്‍കിണര്‍, പമ്പ് ഹൗസ്, 15,000 ലിറ്റര്‍ ശേഖരിക്കാവുന്ന ടാങ്ക്, എല്ലാ വീടുകളിലേക്കും പൈപ്പ് ലൈന്‍ അടങ്ങിയതാണ് പദ്ധതി. വൈദ്യുതി ബില്‍ അടക്കമുള്ള ചെലവുകള്‍ കെ.എം.സി.സി വഹിക്കും. 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റി രൂപം നല്‍കിയ ജീവ കാരുണ്യ പദ്ധതിയായ അഹ്‌ലാമു ശിഹാബ് ചാരിറ്റബിള്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് തൊണ്ടോളിയില്‍ ഗ്രാമീണ കുടിവെള്ള പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നേരത്തെ ബദിയഡുക്ക പഞ്ചായത്തിലെ കോട്ടയിലും കെ.എം.സി.സി കുടിവെള്ള പദ്ധതി നിര്‍മ്മിച്ചു നല്‍കിയിരുന്നു. 
വെള്ളിയാഴ്ച 2.30ന് ചെരുമ്പ ജംഗ്ഷന്‍ ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാലഹ് സാലിം ഉബൈദ് അല്‍ ഹാജിരി ഷാര്‍ജ മുഖ്യാതിഥിയായിരിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ചന്ദ്രിക ഡയറക്ടര്‍മാരായ ഡോ. പി.എ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, യു.എ.ഇ കെ.എം.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ജില്ലാ, മണ്ഡലം മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, കെ.എം.സി.സി നേതാക്കള്‍ സംബന്ധിക്കും. പത്ര സമ്മേളനത്തില്‍ ഷാര്‍ജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാഫി ആലക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, വൈസ് പ്രസിഡണ്ട് ഖലീല്‍ റഹ്മാന്‍ കാശിഫി, പള്ളിക്കര പഞ്ചായത്ത് മുസ ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, ഷാര്‍ജ കെ.എം.സി.സി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് നാസര്‍ പെരിയ സംബന്ധിച്ചു.

keywords : kasargod-kmcc-shihab-thangal-water-plan

Post a Comment

0 Comments

Top Post Ad

Below Post Ad