Type Here to Get Search Results !

Bottom Ad

യുവതിയെ പീഡിപ്പിച്ചശേഷം മൂന്നര പവനുമായി കടന്ന വിരുതനെ തിരയുന്നു.

കുമ്പള(www.evisionnews.in): യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ എത്തിച്ച് ഒരു രാത്രി മുഴുവന്‍ പീഡിപ്പിച്ച ശേഷം യുവാവ് കടന്നു കളഞ്ഞത് മൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് വ്യാഴാഴ്ച രാത്രി ഹൊസങ്കടിയിലെ ലോഡ്ജിലാണ് സംഭവം. തളിപ്പറമ്പു സ്വദേശിനിയായ 40 കാരിയാണ് പരാതിക്കാരി, യുവതി നല്‍കിയ വിവരമനുസരിച്ച് ജ്വല്ലറി ജീവനക്കാരനും വയനാട് സ്വദേശിയുമായ രാജേഷി(35)നെതിരെ ബലാല്‍സംഗം വിശ്വാസ വഞ്ചന, സ്വര്‍ണ്ണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
ഒരാഴ്ച്ച മുമ്പ് പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യത്തിലൂടെയാണ് യുവതിയെ രാജേഷ് പരിചയപ്പെട്ടത്. വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ട യുവതി പരസ്യത്തില്‍ കണ്ട മൊബൈല്‍ ഫോണില്‍ വിളിച്ചാണ് യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് കര്‍ണ്ണാടകയിലെത്തി വിവാഹം നടത്താമെന്നു വിശ്വസിപ്പിച്ചാണ് രാജേഷ് തന്നെ ഹൊസങ്കടിയില്‍ എത്തിച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കി.ലോഡ്ജു മുറിയില്‍ പീഡിപ്പിച്ച ശേഷം രാവിലെ ഇപ്പോള്‍ വരാമെന്നു പറഞ്ഞ് പുറത്തിറങ്ങിയ രാജേഷ് പിന്നീട് തിരിച്ചു വന്നില്ലെന്നും തുടര്‍ന്ന് നോക്കിയപ്പോഴാണ് കഴുത്തില്‍ അണിഞ്ഞിരുന്ന മൂന്നര പവന്‍ തൂക്കമുള്ള മാല കാണാതായവിവരം അറിഞ്ഞതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.താന്‍ വഞ്ചിക്കപ്പെട്ടുവെന്നു മനസ്സിലാക്കിയ യുവതി കുമ്പളയില്‍ എത്തി സി ഐയ്ക്കു പരാതി നല്‍കുകയായിരുന്നു. സി ഐ യുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്താണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.പിന്നീട് വൈദ്യ പരിശോധന നടത്തി യുവതിയെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. മജിസ്‌ട്രേട്ട് യുവതിയുടെ രഹസ്യമൊഴിയെടുത്തു. യുവതിയെ ലോഡ്ജില്‍ ഉപേക്ഷിച്ചു മുങ്ങിയ യുവാവിന്റെ പേര് വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണത്തില്‍ മുങ്ങിയ വിരുതനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.

keywords: Kasaragod-Kumbala-Gold-Rape-Girl

Post a Comment

0 Comments

Top Post Ad

Below Post Ad