Type Here to Get Search Results !

Bottom Ad

ലക്കി സ്റ്റാര്‍ കീഴൂരിന്റെ ഇഫ്താര്‍ മത സൗഹാര്‍ദ സംഗമമായി



കീഴൂര്‍ (www.evisionnews.in) : ലക്കി സ്റ്റാര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് കീഴൂരിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് സൗഹാര്‍ദ സമ്മേളനവും ഇഫ്താറും സംഘടിപ്പിച്ചു. കീഴൂര്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കീഴൂര്‍-മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ലക്കി സ്റ്റാര്‍ കീഴൂര്‍ പ്രസിഡണ്ട് എ.സെഡ് സഹീര്‍  അധ്യക്ഷത വഹിച്ചു. 
സഹായ വിതരണത്തില്‍ ഒരു കുടുംബത്തിനു വിവാഹ സഹായമായി 10 പവന്‍ സ്വര്‍ണ്ണവും ഒരു യുവാവിനു ജീവിതമാര്‍ഗ്ഗമായി ഓട്ടോറിക്ഷയും ഭവന നിര്‍മ്മാണത്തിനായി 3 കുടുംബത്തിന് ഭവന സാമഗ്രികളും ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും കായിക രംഗത്തെ വളര്‍ച്ചയ്ക്കായി ഏതാനും കായിക താരങ്ങള്‍ക്ക് ജഴ്‌സി ഉള്‍പ്പടെ കായിക കിറ്റുകളും വിതരണം ചെയ്തു. ലക്കി സ്റ്റാര്‍ യു.എ.ഇ. കമ്മിറ്റി ഭാരവാഹികള്‍ മുഖ്യാതിഥികളായ ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കലട്ര, ബേക്കല്‍ എസ്.ഐ. ആദം ഖാന്‍, വാര്‍ഡ് മെമ്പര്‍ എസ്. രാജന്‍  എന്നിവര്‍ക്ക് സേവന സാമഗ്രികള്‍ കൈമാറി. തുടര്‍ന്ന് നടന്ന സൗഹാര്‍ദ സമ്മേളനത്തില്‍ കാസര്‍കോട് ജയില്‍ സൂപ്രണ്ട് കെ.വേണു, അബ്ദുല്ല ഹുസൈന്‍ കടവത്ത്, സിറാര്‍ ഹാജി, അബ്ദു കലട്ര, നന്ദീഷ്, സുധാകരന്‍ എന്‍., കുഞ്ഞിരാമന്‍, കലട്ര റസാക്ക്, എസ്.സോമന്‍, ആര്‍. ഗണേഷന്‍, സി. അജിത്ത്, മുനീര്‍ മിലിട്ടറി ഒഫന്‍സ്, സുരേഷന്‍ ബ്രദേര്‍സ്, അബ്ദുറഹ്മാന്‍ കില്‍നെറ്റ്, പി.ബി. മുഹമ്മദ് കുഞ്ഞി എം.വൈ.ടി. തുടങ്ങിയവര്‍ സംസാരിച്ചു. സുബൈര്‍ എം.കെ. അഷ്‌റഫലി, ബഷീര്‍, ഗോപാലന്‍,സാലി കെ.എസ്., മനാഫ്, ഇഖ്ബാല്‍ സി.എ., സാജന്‍, ഷരീഫ്, സുരേഷ്, സലാം എ.സെഡ്., റാഷിദ് മുഹിയുദ്ദീന്‍, പി.എസ്. അബ്ദു, ത്വാഹ, ഖലീല്‍, അബ്ദുറഹ്മാന്‍ തടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ലബ് സെക്രട്ടറി ഖാദര്‍ കലട്ര സ്വാഗതവും ക്ലബ് യു.എ.ഇ. കമ്മിറ്റി സെക്രട്ടറി എം.കെ. സുബൈര്‍ നന്ദിയും പറഞ്ഞു.

keywords: luvky-star-kizhoor

Post a Comment

0 Comments

Top Post Ad

Below Post Ad