Type Here to Get Search Results !

Bottom Ad

പട്‌ളയില്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തിനായി തിരച്ചില്‍ തുടങ്ങി


മധൂര്‍  (www.evisionenws.in)  :  പട്‌ളയില്‍ വിദ്യാര്‍ത്ഥികളെ  തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തിനായി തിരച്ചില്‍ തുടങ്ങി.പട്‌ള ഗവ. ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി അടക്കം മൂന്നു പേരെയാണ് മാരുതി ഓമ്‌നി വാനിലെത്തി സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു. വെള്ള നിറമുള്ള വാനിലാണ് സംഘം എത്തിയത് ഇതു സംബന്ധിച്ച് എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും വിവരം കൈമാറിയതായി വിദ്യാനഗര്‍ സി.ഐ കെവി പ്രമേദന്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.  വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ ഇന്റര്‍വെല്‍ സമയത്താണ് സംഭവം.

ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ വീട്ടിലേക്ക്  പോവുമ്പോഴാണ്  ഓമ്‌നി വാന്‍ കുട്ടികള്‍ക്കരികിലെത്തി സംഘം പുറത്തിറങ്ങി കുട്ടികളുടെ കയ്യില്‍ കടന്നുപിടിച്ച് വാഹനത്തിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കൊല്ലങ്കാനം നീര്‍ച്ചാല്‍ റൂട്ടിലൂടെയാണ് സംഘം രക്ഷപ്പെട്ടത്. രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പോലീസ് വിവരം ശേഖരിച്ച് വരികയാണ്. അതിനിടെ ഒമ്‌നി വാനില്‍ മറ്റൊരു കുട്ടി ഉള്ളതായും സംശയിക്കപ്പെടുന്നുണ്ട്. പോലീസ് ഇതു സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.


keywords: Kidnapping-attempt-padla-madhur

Post a Comment

0 Comments

Top Post Ad

Below Post Ad